കെ.പി.എസ്.ടി.എ മെഗാക്വിസ്

വേങ്ങര: വേങ്ങര ഉപജില്ല കെ.പി.എസ്.ടി.എ സംഘടിപ്പിച്ച മെഗാക്വിസ് മത്സരത്തില്‍ വിദ്യാർഥികളുടെ പങ്കാളിത്തം ശ്രദ്ധേയമായി. എല്‍.പി വിഭാഗത്തില്‍ അഷിന്‍ കൃഷ്ണ (ജി.എല്‍.പി സ്‌കൂള്‍ സി.യു കാമ്പസ്), എ.പി. ഹിന (എ.എം.യു.പി സ്‌കൂള്‍ കുറ്റിത്തറമ്മല്‍), വൈഗ (എ.എം.എല്‍.പി സ്‌കൂള്‍ വേങ്ങര കുറ്റൂര്‍), യു.പി വിഭാഗത്തില്‍ കെ.പി. ജസ്‌ന (എ.എം.യു.പി സ്‌കൂള്‍ ആട്ടീരി), എം.കെ. സനുജിയാസ് (ജി.യു.പി സ്‌കൂള്‍ മുണ്ടോത്ത് പറമ്പ്), പി.കെ. അനാമിക (എ.യു.പി സ്‌കൂള്‍ പറപ്പൂര്‍), ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അമിത് ടോം ജോസ്, എം.കെ. ജംഷീദ് (പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്), മിന്‍ഹാജ് സൈതലവി (ജി.വി.എച്ച്.എസ്.എസ് ചേളാരി), ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വി.ടി ഫാത്തിമ റസ്മിന (കെ.എം.എച്ച്.എസ്.എസ് കുറ്റൂര്‍ നോര്‍ത്ത്), അസ്മാബി പാലത്തിങ്ങല്‍ (ജി.ജി.വി.എച്ച്.എസ്.എസ് വേങ്ങര), മന്ന സല്‍വ (കെ.എം.എച്ച്.എസ്.എസ് കുറ്റൂര്‍ നോര്‍ത്ത്) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സമാപന യോഗവും സമ്മാദാനവും കെ.പി.സി.സി അംഗം പി.എ. ചെറീദ് ഉദ്ഘാടനം ചെയ്തു. സുബാഷ് അധ്യക്ഷത വഹിച്ചു. കെ. അബ്ദുല്‍ മജീദ്, പി. മുഹമ്മദ്, സി.പി. സത്യനാഥന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.