എൽ.പി.ജി പൈപ്പ് ലൈൻ പദ്ധതി: തുക കമ്പനിയിൽനിന്ന് ഈടാക്കാൻ 'പെേട്രാനെറ്റ്' നീക്കം

കുഴൽമന്ദം: എൽ.പി.ജി പൈപ്പ് ലൈൻ പദ്ധതിക്കായി സ്ഥലം വിട്ടുകൊടുത്തവർക്ക് നൽകുന്ന സമാനമായ തുക കമ്പനികളിൽനിന്ന് ഈടാക്കാൻ പെേട്രാനെറ്റ് രഹസ്യനീക്കം നടത്തുന്നു. ഇന്ത്യൻ ഓയൽ കോർപറേഷനും ഭാരത് പെേട്രാളിയവും കൊച്ചിയിൽനിന്ന് സേലത്തേക്ക് പ്രകൃതിവാതകം കൊണ്ടുപോകുന്നതിനായി രൂപവത്കരിച്ച കൊച്ചി- സേലം പൈപ്പ് ലൈൻ ൈപ്രവറ്റ് ലിമിറ്റഡ് കമ്പനിയിൽനിന്നാണ് 70 കോടിയോളം ഈടാക്കാൻ നീക്കം നടക്കുന്നത്. 1999ൽ 18 മീറ്റർ വീതിയിൽ റൈറ്റ് ഓഫ് യൂസ് ആക്ട് പ്രകാരമാണ് പെട്രോനൈറ്റ് കമ്പനി സ്ഥലം ഏറ്റടുത്തത്. ഇതിലെ ഒമ്പത് മീറ്റർ സ്ഥലമാണ് പൈപ്പ് ലൈൻ പദ്ധതിക്കുവേണ്ടി കൊച്ചി- സേലം പൈപ്പ് ലൈൻ ൈപ്രവറ്റ് ലിമിറ്റഡ് കമ്പനിക്ക് ആവശ്യം. സ്വകാര്യവ്യക്തികൾ വിട്ടുകൊടുത്ത ഭൂമിയിൽ പൈപ്പ് സ്ഥാപിക്കുന്നതിന് മുന്നോടിയായി ഭൂമിയുൾപ്പടെയുള്ള വസ്തുക്കളുടെ മഹസർ തയാറാക്കൽ പൂർത്തിയായി. എന്നാൽ, ഇതുവരെ പദ്ധതിക്കായി സ്ഥലം വിട്ടുകൊടുത്തവർക്ക് നഷ്ടപരിഹാരം നൽകാൻ കമ്പനി തയാറായിട്ടില്ല. നഷ്ടപരിഹാരം കൊടുക്കുന്ന തുകയെക്കുറിച്ചും തീരുമാനമായിട്ടില്ല. അതിന് മുമ്പാണ് കൊച്ചി- സേലം പൈപ്പ് ലൈൻ ൈപ്രവറ്റ് ലിമിറ്റഡിൽനിന്ന് പണമീടാക്കാൻ പെട്രോനൈറ്റ് തീരുമാനിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ സ്ഥലം ഉടമകളുടെ എതിർപ്പിനെ തുടർന്ന് സർക്കാർ സ്ഥലമുടമകൾക്കുവേണ്ടി സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. സ്വകാര്യഭൂമിയേറ്റെടുക്കാതെ ദേശീയപാതക്ക് വശങ്ങളിലൂടെ പദ്ധതി നടപ്പാക്കണമെന്നാണ് തമിഴ്നാടിൻറെ ആവശ്യം. കേസ് വിധിവരുന്നതിന് മുമ്പ് കഞ്ചിക്കോട്ടുള്ള ഫില്ലിങ്-വാൽവ് സ്റ്റേഷൻ വരെ ഒന്നാംഘട്ടം പണി പൂർത്തിയാക്കാനാണ് കമ്പനിയുടെ ലക്ഷ്യം. പദ്ധതിക്കായി സ്ഥലം വിട്ടുകൊടുത്തവരെ ചതിക്കുകയാണെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. സ്ഥലത്തിനുമേൽ പരിപൂർണ അധികാരം ഉടമകൾക്കാണെന്ന് പറഞ്ഞെങ്കിലും ഈ സ്ഥലത്ത് നിർമാണ പ്രവർത്തനം നടത്താൻ കഴിയില്ല. ആധാരത്തിൽ കമ്പനി സീൽ പതിച്ചതിനാൽ ബാങ്കുകൾ വായ്പ കൊടുക്കുന്നില്ല. സ്ഥലം വിൽപന നടത്താനും കഴിയുന്നില്ല. കമ്മിറ്റി രൂപവത്കരിച്ചു പെരുങ്ങോട്ടുകുറുശ്ശി: സ്ത്രീ ശാക്തീകരണ കൂട്ടായ്മയായ വിങ്സി‍​െൻറ ജില്ല കമ്മിറ്റി രൂപവത്കരണ കൺവെൻഷൻ തൃശൂർ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എൻ.എ. വിനയ ഉദ്ഘാടനം ചെയ്തു. ഇ.ബി. രമേശ്, പി.എച്ച്. ഭാഗ്യലത, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് വി.എസ്. രമണി ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. വിഷരഹിത പച്ചക്കറി കൃഷി തുടങ്ങി എലപ്പുള്ളി: --പച്ചക്കറി വികസന പദ്ധതി പ്രകാരം എലപ്പുള്ളി വേങ്ങോടി ഗവ. എൽ.പി സ്കൂളിൽ വിഷ രഹിത പച്ചക്കറി കൃഷി തുടങ്ങി. എലപ്പുള്ളി പഞ്ചായത്ത്, കൃഷിഭവൻ പി.ടി.എ സഹകരണത്തോടെ നടന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ. രാജകുമാരി ഉദ്ഘാടനം ചെയ്തു. ക്ഷേമകര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്സൻ വി. രേണുക അധ്യക്ഷത വഹിച്ചു. എ. നസീമ, ജോർജ് സ്വീറ്റ്, എ. സുരേഷ്, വി. ചെന്താമര, കുഞ്ഞികൃഷ്ണൻ, അശോകൻ, സിലാഫർബാന, ലീല, ഷാഹുൽ ഹമീദ്, ടി.സി. വാസുദേവൻ, മണികണ്ഠൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.