കുടുംബ സംഗമവും ആദരിക്കലും നടത്തി

ചങ്ങരംകുളം: കാളച്ചാൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും മുതിർന്ന നേതാക്കളെ ആദരിക്കൽ ചടങ്ങും നടന്നു. ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.പി. ജഹാംഗീർ അധ്യക്ഷത വഹിച്ചു. ടി.വി. കുഞ്ഞയിദ്റു മാസ്റ്റർ, അണ്ടമുക്കിൽ ദേവകി, പി. മുഹമ്മദ് കുട്ടി, സി.എം. അബൂബക്കർ എന്നിവരെ ആദരിച്ചു. വി. സെയ്തുമുഹമ്മദ് തങ്ങൾ, വാരിയത്ത് ചന്ദ്രവല്ലി, പി.ടി. ഖാദർ, ഹുറൈർ കൊടക്കാട്ട്, അടാട്ട് വാസുദേവൻ, കുഞ്ഞിമുഹമ്മദ് പന്താവൂർ, കെ. മാമു, പി.കെ. അബ്ദുല്ലക്കുട്ടി, സാജിത റഷീദ് സംസാരിച്ചു. സ്കൂൾ കുട്ടികൾക്കായി ആയുർ വിദ്യ പദ്ധതി ആരംഭിച്ചു ചങ്ങരംകുളം: ആയുർേവദ മെഡിക്കൽ അസോസിയേഷൻ, ആയുർ ഗ്രീൻ ആയുർവേദ ആശുപത്രി, ഗ്രീൻ ഹെൽത്ത് ഹെർബൽ എന്നിവയുടെ സഹകരണത്തോടെ കാളച്ചാലിലുള്ള പന്താവൂർ എ.എം.എൽ.പി സ്കൂളിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന സമ്പൂർണ ആരോഗ്യ പരിചരണ പരിപാടിക്ക് തുടക്കമായി. പദ്ധതിയിലൂടെ സ്കൂളിലെ മുഴുവൻ വിദ്യാർഥികളുടെയും ചികിത്സയും രോഗിക്കുള്ള മുഴുവൻ ആയുർവേദ മരുന്നും നൽകി പരിചരണം നടത്തും. പരിപാടിയുടെ ഉദ്ഘാടനം ആലങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇ.ആർ. ലിജേഷ് നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് സി.വി. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ഡോ. ഗോവിന്ദൻ ഹെൽത്ത് കാർഡ് വിതരണം നടത്തി. ടി.വി. മൊയ്തുണ്ണി ഔഷധ കഞ്ഞി വിതരണം നിർവഹിച്ചു. ഡോ. ഗോവിന്ദൻ, ഡോ. എം.ടി. ഹബീബുല്ല, ഡോ. ആൽഫി എന്നിവർ ബോധവത്കരണ ക്ലാസ് നയിച്ചു. പ്രധാനാധ്യാപിക പി. സുമതി, എ.ഇ.ഒ പ്രദീപ് കുമാർ. സി.പി.കെ. അബ്ദുല്ലക്കുട്ടി, കെ.എസ്. പുഷ്പലത സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.