വെട്ടത്തൂർ: ജീവകാരുണ്യ മേഖലയിൽ പ്രവർത്തനം തുടങ്ങിയ തേലക്കാട് ചാരിറ്റബിൾ ട്രസ്റ്റ് വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ വള്ളിയാംതടത്തിൽ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കദീജ മുസ്തഫ അധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് ആയുഷ് പ്രൈമറി ഹെൽത്ത് സെൻററുമായി സഹകരിച്ച്, ഡോ. നവാസിെൻറ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു. ക്യാമ്പിൽ ഡോക്ടർമാരായ ഡോ. സജ്ന, ഡോ. ഹസീന, ഡോ. സ്വാതി, ഡോ. അമൃത, ഡോ. അബീറ തുടങ്ങിയവർ രോഗികളെ പരിശോധിച്ചു. കരുളായി ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ ഫാർമസിസ്റ്റ് കോയക്കുട്ടിയുടെ നേതൃത്വത്തിൽ ജീവിതശൈലി രോഗ നിർണയവും നടന്നു. ക്യമ്പിൽ 300 രോഗികൾ പെങ്കടുത്തു. ക്യാമ്പിൽനിന്ന് ജീവിതശൈലി രോഗങ്ങൾ കണ്ടെത്തിയ 100 പേർക്ക് തുടർചികിത്സ പട്ടിക്കാട് ചുങ്കത്ത് പ്രവർത്തിക്കുന്ന വെട്ടത്തൂർ പഞ്ചായത്ത് ആയുഷ് പ്രൈമറി ഹെൽത്ത് സെൻററിൽ സൗജന്യമായി ലഭ്യമാക്കും. ക്യാമ്പിന് പരുതിയിൽ മുസ്തഫ, ശശികുമാർ, നാരായണൻ പച്ചീരി, സലാം പരുതിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.