തിരൂരങ്ങാടി: ആവശ്യത്തിന് ഡോക്ടർമാരില്ലാതെ ശ്വാസംമുട്ടി തിരൂരങ്ങാടി താലൂക്ക് ആശുപത്രി. രണ്ടായിരത്തോളം രോഗികൾക്ക് മൂന്നു ഡോക്ടറാണ് ശനിയാഴ്ചയുണ്ടായിരുന്നത്. നൂറുകണക്കിന് രോഗികൾ രാവിലെതന്നെ എത്തിയിരുന്നു. ബോർഡിൽ നാലു ഡോക്ടർമാരുടെ പേര് എഴുതിവെച്ചിരുന്നെകിലും മൂന്നുപേരാണ് സീറ്റിലുണ്ടായിരുന്നത്. പതിനൊന്നുമണിയോടെ ആശുപത്രിയിൽ ലയൻസ് ക്ലബ് ഒരുക്കിയ ചിൽഡ്രൻ പാർക്ക് ഉദ്ഘാടനത്തിന് രണ്ടുപേർ ഇറങ്ങിയതോടെ രോഗികൾ കൂടുതൽ പ്രയാസത്തിലായി. ഇതോടെ തിരക്ക് വർധിക്കുകയും രോഗികൾ ബഹളം വെക്കുകയും ചെയ്തു. ഇവരിൽ പനിബാധിതരാണ് കൂടുതലും. ഡ്യൂട്ടി സമയത്ത് ഡോക്ടർമാർ ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ പോവുന്നതിൽ നാട്ടുകാർ രോഷം പ്രകടിപ്പിച്ചു. രോഗികളുടെ ബാഹുല്യമുണ്ടായിട്ടും ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കാതിരിക്കുന്നതും അവധിയിലുള്ളവർക്ക് പകരം ആളെ വെക്കാത്തതും ഇവിടെ പതിവാണ്. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.