തായ് ബോക്സിങ് ചാമ്പ്യൻഷിപ്പിന്​ തുടക്കം

കോട്ടക്കൽ: രണ്ടുദിവസങ്ങളിലായി നടക്കുന്ന മുആയ് തായ് ബോക്സിങ് ചാമ്പ്യൻഷിപ് കോട്ടക്കലിൽ ആരംഭിച്ചു. സി.എച്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന അമേച്ച്വർ മത്സരങ്ങളിൽ സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നായി 310 പേരാണ് പങ്കെടുക്കുന്നത്. ജൂനിയർ, സീനിയർ മത്സരങ്ങളാണ് ആദ്യദിനം നടന്നത്. യൂത്ത്, ജൂനിയർ മത്സരങ്ങളും ശനിയാഴ്ച നടന്ന മത്സരങ്ങളുടെ ഫൈനലും ഞായറാഴ്ച നടക്കും. ദേശീയ ചാമ്പ്യൻഷിപ് മേഘാലയയിൽ നവംബറിൽ നടക്കും. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. സംഘടന സംസ്ഥാന പ്രസിഡൻറ് ബിനു ജോസഫ് അധ്യക്ഷത വഹിച്ചു. മത്സരങ്ങൾ ഞായറാഴ്ച സമാപിക്കും. CAPTION പടം / കോട്ടക്കലിൽ നടക്കുന്ന മുആയ് തായ് ബോക്സിങ് ചാമ്പ്യൻഷിപ് മത്സരത്തിൽനിന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.