'ടോൾ പ്ലാസകൾ സ്ഥാപിക്കുന്ന സ്ഥലങ്ങൾ വ്യക്തമാക്കണം'

തേഞ്ഞിപ്പലം: ദേശീയപാത 66 ബി.ഒ.ടി വികസനത്തി​െൻറ ഭാഗമായി ജില്ലയിൽ ടോൾ പ്ലാസകൾ സ്ഥാപിക്കുന്ന സ്ഥലങ്ങൾ മുൻകൂട്ടി വ്യക്തമാക്കണമെന്ന് എൻ.എച്ച് ആക്ഷൻ കൗൺസിൽ യൂനിവേഴ്സിറ്റി മേഖല യോഗം ആവശ്യപ്പെട്ടു. ജനരോഷം ഭയന്ന് ഈ വിഷയത്തിൽ എൻ.എച്ച് അതോറിറ്റി ഒളിച്ചുകളി നടത്തുകയാണെന്ന് ജില്ല കൺവീനർ അബുലൈസ് തേഞ്ഞിപ്പലം ആരോപിച്ചു. ടോൾ പ്ലാസക്ക് വേണ്ടി 60 മുതൽ 100 മീറ്റർ വരെ സ്ഥലമെടുപ്പ് നടത്താനുള്ള നീക്കം ജനവഞ്ചനയാണെന്നും യോഗം വിലയിരുത്തി. അബുലൈസ് തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു. പി.കെ. പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു. കെ.പി. പോൾ, ടി.പി. തിലകൻ, ലബ്ബൻ കാക്കഞ്ചേരി, ഇബ്രാഹിം ചേലേമ്പ്ര, ശ്രീധരൻ കാക്കഞ്ചേരി, പി.എം. ഹസൻ ഹാജി, അബു പടിക്കൽ, സെയ്തലവി തലപ്പാറ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.