പൊന്നാനി: ബിയ്യം ബ്രിഡ്ജ് ടൂറിസം പദ്ധതി തിങ്കളാഴ്ച നാടിന് സമർപ്പിക്കും. പഴയ ബിയ്യം റഗുലേറ്റർ കം ബ്രിഡ്ജ് നവീകരിച്ചും പാലത്തിനോട് ചേർന്നുള്ള ഭാഗങ്ങളിൽ ഉല്ലാസ സൗകര്യമൊരുക്കിയും സജ്ജീകരിച്ച ടൂറിസം പദ്ധതിയാണിത്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ചതും ഉപയോഗശൂന്യവുമായ റഗുലേറ്റർ കം ബ്രിഡ്ജ് നവീകരിച്ചാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. റഗുലേറ്ററിന് മുകളിലൂടെയുള്ള നടപ്പാതയാണ് ശ്രദ്ധേയ ഇനം. പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ പാർക്കും വിശാലമായ ഉല്ലാസ കേന്ദ്രങ്ങളും സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കാനുള്ള സൗകര്യവും കായൽ മത്സ്യബന്ധനത്തിനുള്ള സാഹചര്യവും ഒരുക്കിയിട്ടുണ്ട്. കായലിെൻറ സൗന്ദര്യത്തെ വീക്ഷിക്കാൻ വ്യൂ പോയൻറുകളുമുണ്ട്. പി. ശ്രീരാമകൃഷ്ണൻ എം.എൽ.എയുടെ ഫണ്ടിൽനിന്ന് രണ്ടുകോടി ചിലവഴിച്ചാണ് പദ്ധതി തയാറാക്കിയത്. ഇറിഗേഷൻ വകുപ്പിനായിരുന്നു നിർമാണ ചുമതല. Tir p6
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.