വഴിക്കടവിൽ രണ്ട് കടകളിൽ മോഷണം; 62,000 രൂപയും മൊബൈൽ ഫോണുകളും നഷ്​ടപ്പെട്ടു

നിലമ്പൂർ: വഴിക്കടവ് ടൗണിലെ രണ്ട് കടകളിൽ മോഷണം. 62,000 രൂപയും വിലപിടിപ്പുള്ള മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു. മൊളയംകായി സ്റ്റോർ, സുധ ആയുർവേദം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. മൊളയംകായി സറ്റോറിൽനിന്ന് 50,000 രൂപയും ടച്ച് ഫോൺ ഉൾപ്പടെ മൂന്ന് മൊബൈലും 2000 രൂപയുടെ റീചാർജ് കൂപ്പണുകളും നഷ്ടപ്പെട്ടു. കൂടാതെ മേശയിലുണ്ടായിരുന്ന 600ഓളം രൂപയുടെ ചില്ലറ നാണയവും നഷ്ടപ്പെട്ടതായി പറയുന്നു. സുധ ആയുർവേദത്തിൽനിന്നും 12,000 രൂപയോളമാണ് നഷ്ടപ്പെട്ടത്. ഒരേ കെട്ടിടത്തിൽ ചേർന്നുള്ള കടകളാണിവ. പഴയ ഓട്ടിട കെട്ടിടമാണ്. ഓടിളക്കി അകത്തുകയറിയ മോഷ്ടാവ് പലക കൊണ്ടുള്ള സീലിങ് പൊളിച്ചാണ് അകത്ത് കടന്നത്. മലപ്പുറത്തുനിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി കാമറ ദൃശ‍്യങ്ങളും പൊലീസ് പരിശോധിച്ചുവരുകയാണ്. സമീപപ്രദേശമായ ആനമറിയിൽ വീടുകളുടെ പുറത്ത് ഉണക്കാനിടുന്ന വസ്ത്രങ്ങൾ മോഷണം പോവുന്നതായും നേരത്തെ പരാതി ഉയർന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.