എടപ്പാൾ: സ്ഥലം എം.എൽ.എയും മന്ത്രിയുമായ കെ.ടി. ജലീൽ ജനങ്ങൾക്ക് നൽകിയ വാക്കു പാലിച്ച് കുറ്റിപ്പാലയിലെ വിദേശ മദ്യ വിൽപ്പന കേന്ദ്രം അടച്ച് പൂട്ടാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി കുറ്റിപ്പാലയിലെ റേഞ്ച് എക്സൈസ് ഓഫിസിലേക്ക് ബഹുജന മാർച്ച് നടത്തി. മാർച്ച് ഓഫിസിന് മുന്നിൽ പോലീസ് തടഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു. ഭാസ്കരൻ വട്ടംകുളം അധ്യക്ഷത വഹിച്ചു. ടി.പി. ഹൈദരലി, പത്തിൽ അഷ്റഫ്, ടി.പി. മുഹമ്മദ്, അഷ്റഫ് മാണൂർ, കെ. മാലതി, റമീല കോട്ടിരി, എൻ.വി. അഷറഫ്, പത്തിൽ സിറാജ്, എം.എ. നജീബ്, കഴുകിൽ മജീദ്, എം.കെ.എം. അലി, അനീഷ് വട്ടംകുളം, രജുഷ എരുവപ്ര, കോഹിനൂർ മുഹമ്മദ്, കെ.വി. അബ്ദുല്ലക്കുട്ടി, അനസ് തറയിൽ, പി.വി. ഹനീഫ, സിദ്ദീഖ് പത്തിൽ, ടി.യു. ഉമ്മർ, എം.കെ. മുജീബ്, ചെറാല സുലൈമാൻ, എം.കെ. ഹൈദർ, സജിർ വട്ടംകുളം, അമീന അബ്ബാസ്, ഷാജിമോൾ മാണൂർ, എ.വി. സീനത്ത്, പി.വി. ആഷിക്ക് എന്നിവർ സംസാരിച്ചു. Tir p8 കുറ്റിപ്പാലയിലെ വിദേശ മദ്യ വിൽപ്പന കേന്ദ്രം അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് വട്ടംകുളം പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി എക്സൈസ് റേഞ്ച് ഓഫിസിലേക്ക് നടത്തിയ ബഹുജന മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പന്താവൂർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.