കോയമ്പത്തൂർ: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സൂലൂർ വ്യോമസേന കേന്ദ്രത്തിൽ സംഘടിപ്പിച്ച എയർഫെസ്റ്റിൽ വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പെങ്കടുത്തു. ഡ്രോണിയർ, ആവ്റോ, ധ്രുവ് തുടങ്ങിയ ഹെലികോപ്ടറുകൾ പ്രദർശനത്തിന് വെച്ചു. ധ്രുവ്, സാരംഗ്, ആൻറനോവ് തുടങ്ങിയ ഹെലികോപ്ടറുകളുടെ വ്യോമാഭ്യാസം കാണികളിൽ വിസ്മയം പടർത്തി. വ്യോമസേനയെക്കുറിച്ച് യുവതലമുറയിൽ അഭിമാന ബോധമുയർത്തുകയാണ് ഫെസ്റ്റിെൻറ ലക്ഷ്യം. യുദ്ധവിമാനങ്ങളുടെ പ്രവർത്തനരീതികളും തന്ത്രപ്രാധാന്യത്തെക്കുറിച്ചും വിവരിക്കുന്ന പ്രദർശന സ്റ്റാളുകളും ഒരുക്കിയിരുന്നു. ഫോേട്ടാ: cb157 കോയമ്പത്തൂർ സൂലൂർ വ്യോമസേന കേന്ദ്രത്തിൽ നടന്ന എയർെഫസ്റ്റിൽ ഹെലികോപ്ടറുകളുടെ അഭ്യാസപ്രകടനം വാഹനാപകടം; ഏഴുപേർക്ക് പരിക്ക് കോയമ്പത്തൂർ: തിരുപ്പൂരിന് സമീപം പെരുമാനല്ലൂർ ദേശീയപാതയിൽ തുടർച്ചയായുണ്ടായ രണ്ട് വാഹനാപകടങ്ങളിൽ ഏഴുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ആറോടെ നിയന്ത്രണംവിട്ട കാർ ലോറിയിലിടിച്ചു. ഇതിൽ ലോറിയുടെ രണ്ട് പിൻചക്രങ്ങൾ ലീഫുകൾ സഹിതം ഉൗരിപ്പോയി. ലോറി അൽപദൂരം ഒാടിനിന്നു. ഇതിൽ കാറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർക്കും ലോറി ഡ്രൈവർ നടരാജനും പരിക്കേറ്റു. കാർ നിശ്ശേഷം തകർന്നിരുന്നു. അപകടമറിഞ്ഞ് അവിനാശിയിൽനിന്ന് 108 ആംബുലൻസ് സ്ഥലെത്തത്തി പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കി. ഇൗ സമയത്ത് കോയമ്പത്തൂരിൽനിന്ന് ഇൗറോഡിലേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് ആംബുലൻസിൽ വന്നിടിച്ചു. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ തങ്കദുരെ, മെഡിക്കൽ അസി. കോവളൻ, ലോറി ഡ്രൈവർ പ്രഭാകരൻ എന്നിവർക്ക് പരിക്കേറ്റു. പിന്നീട് സ്ഥലത്ത് എത്തിയ പെരുമാനല്ലൂർ പൊലീസ് രണ്ട് അപകടങ്ങളിലായി പരിക്കേറ്റ ഏഴുപേരെയും തിരുപ്പൂർ ഗവ. ആശുപത്രിയിലെത്തിച്ചു. ഭാര്യയെ കൊന്ന പ്രതിക്ക് ജീവപര്യന്തം കോയമ്പത്തൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോയമ്പത്തൂർ ജില്ല മഹിള കോടതി വിധിച്ചു. പൊള്ളാച്ചി മണിയക്കാരർ വീഥി കെ. മുരുകേശനാണ് (30) പ്രതി. ഇയാളുടെ ഭാര്യ രേവതിയാണ് (24) കൊല്ലപ്പെട്ടത്. ഭാര്യയെ സംശയിച്ചിരുന്ന മുരുകേശൻ വീട്ടിൽ വഴക്കിടുക പതിവായിരുന്നു. 2015 ഫെബ്രുവരി 15നുണ്ടായ വഴക്കിനിടെ മുരുകേശൻ ഭാര്യയുടെ തലക്കടിച്ച് പരിക്കേൽപിച്ചു. പിന്നീട് ചുമരിൽ തലയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രേവതിയുടെ മാതാവാണ് പൊലീസിൽ പരാതി നൽകിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. കേസിൽ 16 പ്രോസിക്യൂഷൻ സാക്ഷികളെയാണ് വിസ്തരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.