കൊളത്തൂർ: മങ്കട ഗവ. കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.െഎക്ക് ഉജ്ജ്വല ജയം. എട്ട് ജനറൽ സീറ്റുകളും തൂത്തുവാരിയാണ് എസ്.എഫ്െഎ യൂനിയൻ ഭരണം നിലനിർത്തിയത്. വിജയികളുമായി വിദ്യാർഥികൾ കൊളത്തൂരിൽ ആഹ്ലാദ പ്രകടനം നടത്തി. വിജയിച്ച എസ്.എഫ്.െഎ സ്ഥാനാർഥികൾ: ഷിബി റായിസ് (ചെയ.), സി. ആതിര (വൈ. ചെയ), നുഅ്മാൻ (ജന. സെക്ര.), കൊച്ചുറാണി േജാസഫ് (ജോ. സെക്ര.), ഫഹദ് ബിൻ അമീർ (യു.യു.സി), പി. ജിഷ്ണു (ഫൈൻ. ആർട്സ്), എ. അഭിജിത്ത് (ജന. ക്യാപ്റ്റൻ), ടി.കെ. സൂരജ് (എഡിറ്റർ). ചെറുകുളമ്പ് െഎ.കെ.ടി.എം എം.എസ്.എഫ് തൂത്തുവാരി കൊളത്തൂർ: ചെറുകുളമ്പ് െഎ.കെ.ടി.എം ആർട്സ് ആൻഡ് സയൻസ് കോളജ് യൂനിയൻ ഭരണം മുഴുവൻ ജനറൽ സീറ്റും നേടി എം.എസ്.എഫ് പിടിച്ചെടുത്തു. മുന്നണി സംവധാനമില്ലാതെ തനിച്ച് മത്സരിച്ചാണ് എം.എസ്.എഫിെൻറ നേട്ടം. യൂനിയൻ ഭാരവാഹികൾ: എ. മുഹമ്മദ് (ചെയ.), സഹല (വൈ. ചെയ.), കെ. ജുഫൈർ (ജന. സെക്ര.), നാജിയ നസ്റിൻ (ജോ. സെക്ര), ഫവാസുൽ ഹഖ് (യു.യു.സി), നിസാം മുഹ്സിൻ (ജന. ക്യാപ്റ്റൻ), മുഹമ്മദ് അസ്ഹറുദ്ദീൻ (ഫൈൻ ആർട്സ് സെക്ര), മുഹമ്മദ് ആസിഫ് (എഡിറ്റർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.