കോളജ്​ യൂനിയൻ തെരഞ്ഞെടുപ്പ്​: 22 കോളജുകൾ തിരിച്ചുപിടിച്ചതായി എസ്​.എഫ്​.​െഎ

മലപ്പുറം: ജില്ലയിലെ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടം. ജില്ലയിലെ 22 കോളജുകൾ തിരിച്ചുപിടിച്ചതായി എസ്.എഫ്.െഎ അവകാശപ്പെട്ടു. മലപ്പുറം ഗവ. കോളജ് എസ്.എഫ്.െഎ തിരിച്ചുപിടിച്ചതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. തിരൂർ ടി.എം.ജി കോളജ്, പെരിന്തൽമണ്ണ പി.ടി.എം േകാളജ്, മങ്കട ഗവ. കോളജ് എന്നിവ എസ്.എഫ്.െഎ നിലനിർത്തി. അഞ്ച് കോളജുകൾ എസ്.എഫ്.െഎക്ക് നഷ്ടപ്പെട്ടു. വളാഞ്ചേരി എം.ഇ.എസ്, പുറമണ്ണൂർ മജ്ലിസ് ആർട്സ് ആൻഡ് സയൻസ് കോളജ്, വണ്ടൂർ സഹ്യ കോളജ് എന്നിവയാണ് എസ്.എഫ്.െഎക്ക് നഷ്ടമായ പ്രമുഖ കോളജുകൾ. നിലമ്പൂർ അമൽ കോളജ്, കരുവാരകുണ്ട് നജാത്ത്, എച്ച്.എം കോളജ് മഞ്ചേരി, ബ്ലോസം കൊണ്ടോട്ടി, സാഫി വാഴക്കാട്, െഎ.എച്ച്.ആർ.ഡി കരുവാഴൂർ, മൗലാന കൂട്ടായി, ഗ്രേസ്വാലി കാടാമ്പുഴ, കെ.ആർ കോളജ് വളാഞ്ചേരി, മലബാർ എടപ്പാൾ, മഅ്ദിൻ കോളജ് മലപ്പുറം എന്നിവയാണ് എസ്.എഫ്.െഎ തിരിച്ചുപിടിച്ച പ്രധാന കോളജുകൾ. വളാഞ്ചേരി എം.ഇ.എസ് േകാളജ് തിരിച്ചുപിടിച്ചത് എം.എസ്.എഫി​െൻറ വലിയ നേട്ടമായി. പുറമണ്ണൂർ മജ്ലിസ് കോളജും എം.എസ്.എഫ് സ്വന്തമാക്കി. തിരൂർക്കാട് നസ്ര, അരീക്കോട് സുല്ലമുസ്സലാം, പെരിന്തൽമണ്ണ എം.എസ്.ടി.എം, ചുങ്കത്തറ മാർത്തോമ എന്നിവയിൽ എം.എസ്.എഫ് മുൻതൂക്കം നേടി. തിരൂരങ്ങാടി പി.എസ്.എം.ഒ, കൊണ്ടോട്ടി ഇ.എം.ഇ.എ എന്നിവിടങ്ങളിലെ കുത്തക എം.എസ്.എഫ് നിലനിർത്തി. പൂപ്പലം ആർട്സ് ആൻഡ് സയൻസ് കോളജ് ഫ്രറ്റേണിറ്റി നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.