വേഗ നിയന്ത്രണ ബോർഡുകൾ സ്ഥാപിച്ചു

പരപ്പനങ്ങാടി: ആഗസ്റ്റ് ഒമ്പത് വ്യാപാരദിനത്തി​െൻറ ഭാഗമായി മർച്ചൻറ് അസോസിയേഷൻ പൂരപ്പുഴ, ബി.ഇ.എം സ്‌കൂൾ, ചെട്ടിപ്പടി സാമൂഹികാരോഗ്യ കേന്ദ്രം, ആനങ്ങാടി, രവിമംഗലം എന്നിവിടങ്ങളിൽ . പരപ്പനങ്ങാടിയിലെ വ്യാപാര സ്ഥാപനങ്ങൾ സ്പോൺസർ ചെയ്ത ബോർഡുകളുടെ സമർപ്പണം സബ് ഇൻസ്‌പെക്ടർ ശമീർ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡൻറ് എം.വി. മുഹമ്മദ് അലി പതാക ഉയർത്തി. അഷ്‌റഫ് കുഞ്ഞാവാസ്, ജില്ല സെക്രട്ടറി മലബാർ ബാവ ഹാജി, ദിൽദാർ മുജീബ്, കെ. മാനു ഹാജി, സ്റ്റാർ മുനീർ, എ.വി. വിനോദ് കുമാർ, എം.വി. നൗഷാദ്, എം.വി. ബാവ ഹാജി പുത്തരിക്കൽ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.