സമാധാനം നഷ്ടപ്പെട്ടതുകൊണ്ടാണ് മുഖ‍്യമന്ത്രിക്ക് സമാധാനയോഗം വിളിക്കേണ്ടിവരുന്നത് -കുമ്മനം നിലമ്പൂര്‍: കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ക്ക് ആശയം നഷ്ടപ്പെട്ടതിനാലാണ് ആയുധമെടുത്ത് സമാധാനം നഷ്ടപ്പെടുത്തുന്നതെന്നും അതുകൊണ്ടാണ് മുഖ‍്യമന്ത്രിക്ക് സാമാധാനയോഗങ്ങൾ വിളിക്കേണ്ടിവരുന്നതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. നിലമ്പൂര്‍ ടി.എന്‍. ഭരതന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു വര്‍ഷത്തിനിടയില്‍ 1,26,000 അക്രമസംഭവങ്ങളാണ് കേരളത്തിലുണ്ടായത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ കേന്ദ്രത്തിെൻറ വികസനപദ്ധതികള്‍ അട്ടിമറിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. കോൺഗ്രസുകാര്‍ ൈകയേറ്റക്കാര്‍ക്കായി വാദിക്കുമ്പോള്‍ കമ്യൂണിസ്റ്റുകാര്‍ വന്‍കിടക്കാര്‍ക്ക് ഭൂമി ദാനം ചെയ്യുകയാെണന്നും കുമ്മനം പറഞ്ഞു. ഇ.ടി. വിദ്യാധരന്‍ ചടങ്ങില്‍ അധ‍്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. രാമചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ. പ്രഭാകരന്‍, എന്‍. ശിവരാജന്‍, വി. പ്രദീപ്, അഡ്വ. മാഞ്ചീരി നാരായണന്‍, അഡ്വ. ടി.കെ. അശോക് കുമാര്‍, കെ.സി. വേലായുധന്‍, ഇ.എം. സുധാകരന്‍, അജി തോമസ്, പ്രകാശ് ബാബു എന്നിവര്‍ സംസാരിച്ചു. വിശിഷ്ടസേവനത്തിന് ഹോംഗാര്‍ഡ് അലക്‌സാണ്ടറെ ചടങ്ങിലാദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.