കട കുത്തിത്തുറന്ന് റബർ ഷീറ്റ് മോഷ്​ടിച്ചു

ആലത്തൂർ: കാവശ്ശേരി കഴനി ചുങ്കത്ത് കടയുടെ പൂട്ട് തകർത്ത് റബർഷീറ്റ്, ഒട്ടുപാൽ, പുളിങ്കുരു എന്നിവ മോഷ്ടിച്ചതായി പരാതി. അശ്വതി ട്രഡേഴ്സ് എന്ന സ്ഥാപനത്തിൽ തിങ്കളാഴ്‌ച രാത്രിയാണ് മോഷണം നടന്നത്. രണ്ട് ബണ്ടിലുകളിലായി 40 കിലോ വരുന്ന റബർ ഷീറ്റ്, 50 കിലോ ഒട്ടുപാൽ, 60 കിലോ പുളിങ്കുരു എന്നിവയാണ് നഷ്ടപ്പെട്ടത്. കുരുമുളകാണെന്ന് കരുതിയായിരിക്കാം ചാക്കിൽ കെട്ടിവെച്ചിരുന്ന പുളിങ്കുരുകൊണ്ടു പോയിട്ടുള്ളത്. കടയുടമ കാക്കമ്പാറയിൽ മധുസൂദന​െൻറ പരാതിയിൽ ആലത്തൂർ പൊലീസ് കേസെടുത്തു. പട്ടഞ്ചേരി ഓവൽസ് ജേതാക്കൾ ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് ബ്ലാക്ക് ഡെവിൾസ് ക്രിക്കറ്റ് ക്ലബി​െൻറ നേതൃത്വത്തിൽ നടന്ന സോഫ്റ്റ്ബാൾ ക്രിക്കറ്റ് ടൂർണമ​െൻറിൽ ചിറ്റൂർ പട്ടഞ്ചേരി ഓവൽസ് ക്ലബ് ജേതാക്കളായി. ഇരട്ടക്കുളം വാക്സ് ക്ലബ് റണ്ണേഴ്സ് ട്രോഫി നേടി. പഞ്ചായത്ത് അംഗം കെ. മധു സമ്മാനങ്ങൾ വിതരണം ചെയ്തു. രവി ചെറുകുട്ടി, എസ്. നിഷാദ്, സജാദ്, മുർസൽ, നസീഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.