കേരളം ഭരിക്കുന്നത് കൂട്ടുത്തരവാദിത്തം നഷ്​ടപ്പെട്ട സർക്കാർ ^ജോണി നെല്ലൂർ

കേരളം ഭരിക്കുന്നത് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട സർക്കാർ -ജോണി നെല്ലൂർ നിലമ്പൂർ: കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് കേരള കോൺഗ്രസ് ജേക്കബ് ചെയർമാൻ ജോണി നെല്ലൂർ. ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നിലമ്പൂർ താലൂക്ക് കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ് സർക്കാർ പൊതുവിതരണ സമ്പ്രദായത്തെ തകർക്കുകയാണെന്നും സംഘടനയുടെ സംസ്ഥാന പ്രസിഡൻറ് കൂടിയായ അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്ക് സംസ്ഥാനത്ത് രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയില്ല. അമിത്ഷായുടെ കേരള സന്ദർശനങ്ങൾക്ക് ശേഷമാണ് കേരളത്തിൽ കൂടുതൽ അക്രമസംഭവങ്ങൾ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് പ്രസിഡൻറ് സി.വി. മുഹമ്മദ് അധ‍്യക്ഷത വഹിച്ചു. ആര‍്യാടൻ ഷൗക്കത്ത്, കെ.ടി. കുഞ്ഞാൻ, ടി.കെ. ഗിരീഷ് കുമാർ, അഡ്വ. ടി.കെ. അശോക് കുമാർ, ടി. മുഹമ്മദാലി, ഇ. അബൂബക്കർ, പറക്കാടൻ നൗഷാദ്, പി.ടി. പോൾ, മുട്ടത്തറ ഗോപകുമാർ, കെ. ഉണ്ണി, എൻ. മുഹമ്മദാലി, ടി.പി. ഗോപാലകൃഷ്ണൻ, കെ. ഹരിദാസൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.