കാ​ലി​ക്ക​റ്റി​ലെ മൂ​ല്യ​നി​ർ​ണ​യ പ്ര​തി​സ​ന്ധി വീ​ണ്ടും സി​ൻ​ഡി​ക്കേ​റ്റി​ന്​

തേഞ്ഞിപ്പലം: ഉത്തരക്കടലാസ് മൂല്യനിർണയവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നത് വീണ്ടും സിൻഡിക്കേറ്റിെൻറ പരിഗണനക്ക് വിടാൻ കാലിക്കറ്റ് സർവകലാശാല പരീക്ഷ സ്ഥിരം സമിതി തീരുമാനം. അധ്യാപകർ സൗജന്യമായി മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം, വേതനം എന്നിവ നിശ്ചയിക്കുന്നതും സിൻഡിക്കേറ്റിന് വിട്ടു. ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിന് ചൊവ്വാഴ്ച ചേർന്ന പരീക്ഷ സ്ഥിരം സമിതി തീരുമാനമാകാതെ പിരിഞ്ഞതിനെ തുടർന്നാണിത്. യു.ജി.സി ശമ്പളം കൈപ്പറ്റുന്ന അധ്യാപകർ സൗജന്യമായി മൂല്യനിർണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണം കുറക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ഡിഗ്രി ആർട്സ് ആൻഡ് കൊമേഴ്സ് വിഷയങ്ങൾക്ക് വർഷത്തിൽ 200 പേപ്പറുകൾ എന്നത് 180 ഉം സയൻസ് വിഷയങ്ങൾക്ക് 150 ഉം എന്നാക്കി കുറക്കണമെന്ന നിർദേശമാണുയർന്നത്. ഇതിലപ്പുറം മൂല്യനിർണയം നടത്തുന്ന ഉത്തരക്കടലാസുകൾക്ക് വേതനം കൂട്ടണമെന്നും നിർദേശമുയർന്നു. വിദൂര വിദ്യാഭ്യാസ വിഭാഗം ഉത്തരക്കടലാസ് മൂല്യനിർണയത്തിന് നൽകുന്ന വേതനം ലഭ്യമാക്കണമെന്ന് പരീക്ഷ സ്ഥിരം സമിതിയിലെ അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമോ ശിപാർശയോ കൈക്കൊള്ളാൻ സ്ഥിരം സമിതിക്ക് സാധിച്ചില്ല. അധ്യാപകരുടെ അവധിക്കാല പരീക്ഷ ജോലിയുടെ കാര്യത്തിൽ സർക്കാർ തീരുമാനം കാത്തിരിക്കാനും യോഗം തീരുമാനിച്ചു. പരീക്ഷ നടത്തിപ്പ്, മൂല്യനിർണയം എന്നിവ അധ്യാപകരുടെ േജാലിയുെട ഭാഗമാക്കി യു.ജി.സി ഉത്തരവിട്ടതോടെയാണ് പുതിയ പ്രതിസന്ധി രൂപപ്പെട്ടത്. വേതനം നിർത്തലാക്കിയതോടെ അധ്യാപകർ പരീക്ഷ ജോലികൾ ബഹിഷ്കരിച്ചത് ഫലപ്രഖ്യാപനത്തെയും ബാധിച്ചു. മേയ് ആറിനാണ് അടുത്ത സിൻഡിക്കേറ്റ് യോഗം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.