മീ​ഡി​യ​വ​ൺ ഷോ​പ്പി​ങ്​ ഉ​ത്സ​വ്​: രു​ചി വൈ​വി​ധ്യ​ങ്ങ​ളു​മാ​യി ഫു​ഡ്​ കോ​ർ​ട്ട്​

പെരിന്തൽമണ്ണ: തലശ്ശേരി ബിരിയാണിയും ഹെർബൽ കിഴി ബിരിയാണിയും രുചിക്കാൻ സന്ദർശകരുടെ തിരക്ക്. നാവിൽ വെള്ളമൂറുന്ന വിവിധ തരം രുചിക്കൂട്ടുകളുമായി മീഡിയവൺ ഷോപ്പിങ് ഉത്സവിെൻറ വിശാല ഫുഡ് കോർട്ടിൽ ആളൊഴിഞ്ഞ നേരമില്ല. പുതിയ തരം വിഭവങ്ങൾക്കാണ് ഏറെ ഡിമാൻഡ്. കുട്ടനാടൻ പോത്ത് റോസ്റ്റ്, മുയൽ, കരിമീൻ ഫ്രൈ എന്നിവക്കെല്ലാം പ്രിയമേറെയാണ്. വിവിധ തരം പത്തിരികളാണ് മെറ്റാരു വൈവിധ്യം. ചട്ടിപ്പത്തിരി, ബീഫ് പത്തിരി, ഫിഷ് പത്തിരി, ചിക്കൻ പത്തിരി തുടങ്ങിയ കോഴിക്കോടൻ വിഭവങ്ങളും ചൂടോടെ തയാറാണ്. ‘ആദാമിെൻറ ചായക്കട’യിലാണെങ്കിൽ രുചിയിലെന്ന പോലെ പേരിലും വൈവിധ്യമേറെയാണ്. ചിക്കൻ ചീറിപ്പാഞ്ഞത്, സ്വർഗ കോഴി, പാൽക്കാരൻ ചിക്കൻ, മരം ചുറ്റി ചിക്കൻ... പട്ടിക നീളും. പായസമാണ് മറ്റൊരു ആകർഷണം. ചക്കപ്പായസം, കാരറ്റ്, ആപ്പിൾ, കടല, നെല്ലിക്ക തുടങ്ങിയവ കൊണ്ടുള്ള പായസങ്ങളെല്ലാം തയാറാണ്. മെഡിക്കൽ എക്സ്പോ, ഒാേട്ടാ എക്സ്പോ, വിദ്യാഭാസ പ്രദർശനം, ഗൃഹോപകരണങ്ങൾ എന്നിവക്കെല്ലാം സന്ദർശകരുണ്ട്. ‘യു ആർ ഒാൺ എയർ’ വാർത്ത അവതരണത്തിനും ഇടതടവില്ലാതെ കുട്ടികളെത്തുന്നുണ്ട്. ചൊവ്വാഴ്ച വൈകീട്ട് നടന്ന സാംസ്കാരിക പരിപാടിയിൽ പാടി മറന്ന നാടൻ ശീലുകളുടെ പാേട്ടാർമയുമായി പ്രസീദയും സംഘവും കാണികൾക്ക് വിരുെന്നാരുക്കി. ബുധനാഴ്ച വൈകീട്ട് ഏഴിന് പാട്ടിെൻറ പതിനാലാം രാവിൽ ഇശൽ പെയ്തിറങ്ങും. മീഡിയവൺ റിയാലിറ്റി ഷോ ‘പതിനാലാം രാവി’ലെ താരങ്ങൾ അണിനിരക്കുന്ന ഗാനമേള അരങ്ങേറും. ദിവസേന വൈകീട്ട് മൂന്ന് മുതലാണ് പ്രദർശന നഗരിയിലേക്ക് പ്രവേശനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.