പു​ല്ലാ​ര മേ​ൽ​മു​റി​യി​ൽ ഷെ​ഡി​ന്​ തീ​പി​ടി​ച്ചു

പൂക്കോട്ടൂർ: പുല്ലാര മേൽമുറിയിൽ ചേന്തലാട്ട് പറമ്പിൽ പ്രവർത്തിക്കുന്ന ഷെഡിന് തീപിടിച്ചു. കപ്രക്കാടൻ സൽമാെൻറ സ്ഥലത്ത് വള്ളുവമ്പ്രം സ്വദേശികൾ പ്രവർത്തിപ്പിച്ചിരുന്ന മുറുക്ക് കമ്പനിയുടെ ഷെഡാണ് പൂർണമായി അഗ്നിക്കിരയായത്. വ്യാഴാഴ്ച പുലർച്ച 12ഒാടെയായിരുന്നു സംഭവം. തീയണക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മഞ്ചേരിയിൽ നിന്നെത്തിയ ഫയർഫോഴ്സാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്ത കാരണം അന്വേഷിച്ചുവരികയാണ്. നാശനഷ്ടങ്ങൾ കണക്കാക്കിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.