ജില്ല കോൺഗ്രസ്​: െഎ ഗ്രൂപ്പിൽ ഭിന്നത

മലപ്പുറം: കോൺഗ്രസിന് അനഭിമതനായ വ്യക്തിയുടെ വീട്ടിൽ ഗ്രൂപ്പ് യോഗം ചേർന്നതിനെതിരെ െഎ ഗ്രൂപ്പിൽ ഭിന്നത. കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് നേരിടുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഒരു കെ.പി.സി.സി സെക്രട്ടറിയുടെ ബന്ധുവിെൻറ വീട്ടിലാണ് കഴിഞ്ഞദിവസം െഎ ഗ്രൂപ്പിെൻറ നേതൃയോഗം ചേർന്നത്. എ.െഎ.സി.സി അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പരിഹസിച്ചും മോദിയെ പുകഴ്ത്തിയും സാമൂഹിക മാധ്യമങ്ങളിൽ ഇടപെടലുകൾ നടത്തിയ വ്യക്തിയുടെ വീട്ടിൽ യോഗം ചേർന്നതിനെതിരെ ഒരു വിഭാഗം െഎ ഗ്രൂപ്പുകാർ പ്രതിഷേധമുയർത്തുകയും യോഗത്തിൽനിന്ന് വിട്ടുനിൽക്കുകയുമായിരുന്നുവത്രെ. ഇയാളുടെ വസതിയിൽ യോഗം ചേരരുതെന്ന് ആവശ്യപ്പെട്ടപ്പോൾ സൗകര്യമുള്ളവർ പെങ്കടുത്താൽ മതിയെന്നായിരുന്നുവത്രെ നേതാക്കളുടെ പ്രതികരണം. ചില ഡി.സി.സി ജന. സെക്രട്ടറിമാർ ഉൾപ്പെടെയുള്ള ഒരുവിഭാഗം ഇക്കാരണത്താൽ യോഗത്തിൽ പെങ്കടുത്തില്ല. കോൺഗ്രസ് രീതികൾക്ക് നിരക്കാത്ത വിധം ഗ്രൂപ്പിനെ സങ്കുചിത താൽപര്യങ്ങൾക്ക് ഉപയോഗിക്കുകയാണെന്നാണ് ഇവരുടെ ആക്ഷേപം. െഎ ഗ്രൂപ്പിൽ കുറച്ചുകാലമായി പുകഞ്ഞുകൊണ്ടിരിക്കുന്ന ഭിന്നതയാണ് ഇപ്പോൾ മറനീക്കി പുറത്തുവരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.