പെരിന്തൽമണ്ണ: വള്ളുവനാടിെൻറ ആസ്ഥാനമായ പെരിന്തൽമണ്ണയിൽ ഷോപ്പിങ്ങിെൻറയും ഉല്ലാസത്തിെൻറയും നാളുകളുമായി മീഡിയവൺ ഷോപ്പിങ് ഉത്സവിന് വെള്ളിയാഴ്ച തുടക്കമാകും. മാനത്തുമംഗലം ബൈപാസിലാണ് വിപുലമായ ഷോപ്പിങ് നഗരി ഒരുക്കിയിട്ടുള്ളത്. വൈകീട്ട് അഞ്ചിന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ ‘ഷോപ്പിങ് ഉത്സവ്’ ഉദ്ഘാടനം ചെയ്യും. മഞ്ഞളാംകുഴി അലി എം.എൽ.എ അധ്യക്ഷത വഹിക്കും. സാംസ്കാരിക പരിപാടികൾ എൻ. ശംസുദ്ദീൻ എം.എൽ.എയും വിദ്യാഭ്യാസ പ്രദർശനം ടി.വി. ഇബ്രാഹീം എം.എൽ.എയും വിനോദ കേന്ദ്രങ്ങൾ പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീമും ഉദ്ഘാടനം ചെയ്യും. ജില്ല കലക്ടർ അമിത് മീണ, ജില്ല പൊലീസ് മേധാവി ദേബേഷ് കുമാർ െബഹ്റ, സബ്കലക്ടർ ജാഫർ മാലിക്, മീഡിയവൺ സി.ഇ.ഒ എം. അബ്ദുൽ മജീദ്, സംഘാടക സമിതി മുഖ്യ രക്ഷാധികാരി എം.സി. നസീർ, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് ഒ. കേശവൻ, മലപ്പുറം നഗരസഭ ചെയർപേഴ്സൻ സി.എച്ച്. ജമീല, പെരിന്തൽമണ്ണ നഗരസഭ ഉപാധ്യക്ഷ നിഷി അനിൽരാജ്, നഗരസഭ കൗൺസിലർ പി. വിജയൻ, ജില്ല ചെറുകിട വ്യവസായ അസോസിയേഷൻ പ്രസിഡൻറ് കെ.വി. അൻവർ, മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ചമയം ബാപ്പു, വ്യാപാരി വ്യവസായി സമിതി പെരിന്തൽമണ്ണ യൂനിറ്റ് പ്രസിഡൻറ് ഇമേജ് ഹുൈസൻ, ജനറൽ കൺവീനർ ഫാറൂഖ് ശാന്തപുരം തുടങ്ങിയവർ സംബന്ധിക്കും. ഏപ്രിൽ 30 വരെ തുടരുന്ന ഷോപ്പിങ് ഉത്സവിൽ വിനോദത്തിനും വിജ്ഞാനത്തിനും ആനന്ദത്തിനും ഷോപ്പിങ്ങിനും വൈവിധ്യമാർന്ന രുചിക്കൂട്ടിനും വിപുലമായ സൗകര്യങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. നൂറിൽ പരം എയർകണ്ടീഷൻ സ്റ്റാളുകളിലായി ടെക്സ്റ്റൈൽ, ജ്വല്ലറി, ഫർണിച്ചർ, വിദ്യാഭ്യസ സ്ഥാപനങ്ങൾ, ഇലക്േട്രാണിക്സ്^ഇലക്ട്രിക്കൽസ്, വീട്ടുപകരണങ്ങൾ തുടങ്ങിയവയുടെ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. നാടൻ^വിദേശ രുചിക്കൂട്ടുകളുടെ അതിശയിപ്പിക്കുന്നതും വൈവിധ്യമാർന്നതുമായ ഫുഡ് കോർട്ടും തുറക്കും. വിവിധ വാഹന കമ്പനികളുെട സഹകരണത്തോടെ ഇരുചക്ര, നാലുചക്ര വാഹന എക്സ്പോയും ഒരുക്കിയിട്ടുണ്ട്. എല്ലാദിവസവും ഉച്ചക്ക് മൂന്ന് മുതൽ രാത്രി 10 വരെയാണ് പ്രവേശനം. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 11 മുതൽ പ്രദർശനം ആരംഭിക്കും. ദിവസവും നടത്തുന്ന നറുക്കെടുപ്പിൽ വിജയിക്കുന്ന അഞ്ചുപേർക്ക് മലമ്പുഴ ഫാൻറസി പാർക്ക് കുടുംബസേമതം സന്ദർശിക്കാൻ അവസരം ഒരുക്കും. ‘യു ആർ ഒാൺ എയർ’ എന്ന പ്രത്യേക പരിപാടിയിൽ ഉത്സവിനെത്തുന്ന കുട്ടികൾക്ക് ടെലിവിഷനിൽ വാർത്തകൾ വായിക്കാൻ അവസരം നൽകും. ഇതിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടിക്ക് മലമ്പുഴ ഫാൻറസി പാർക്കിൽ കുടുംബസമേതം സന്ദർശിക്കാൻ സൗകര്യം ഒരുക്കും. ബംബർ സമ്മാനമായി നറുക്കെടുപ്പിലൂടെ രണ്ട് പേരെ തെരഞ്ഞെടുത്ത് കുടുംബസമേതം മലേഷ്യ സന്ദർശിക്കാൻ അവസരമൊരുക്കും. വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ചെങ്ങന്നൂർ ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന ‘സുവർണ ഗീതങ്ങൾ’ എന്ന സംഗീതപരിപാടി അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.