‘മ​ദ്യ​നി​രോ​ധ​ന അ​ധി​കാ​രം പി​ൻ​വ​ലി​ക്ക​രു​ത്​’

മലപ്പുറം: പഞ്ചായത്തീരാജ്, നഗരപാലിക നിയമപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 232, 447 വകുപ്പ് പ്രകാരം നൽകിയിട്ടുള്ള മദ്യനിരോധന അധികാരത്തെ മരവിപ്പിക്കാനോ, പിൻവലിക്കാനോ സർക്കാർ തുനിയരുതെന്ന് കേരള മദ്യനിരോധന സമിതി ആവശ്യപ്പെട്ടു. കോട്ടപ്പടിയിൽ ചേർന്ന സമിതിയുടെ ജില്ല ജനറൽ ബോഡി സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. ടി.എം. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി പി.കെ. നാരായണൻ (പ്രസി.), പി.എ. മജീദ്, ഏട്ടൻ ശുകപുരം, ഉദാവതി (വൈ. പ്രസി.), പി. കോയക്കുട്ടി മാസ്റ്റർ (ജന. സെക്ര.), പി.പി. മുജീബ്, ജോസ് എബ്രഹാം (ജോ. സെക്ര.), പി.വി. മോഹൻദാസ് (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. അഷ്റഫ് ചേലാട്ട്, കെ.വി. സുകുമാരൻ, നാസർ പുത്തംകുളം, കെ. മൊയ്തീൻകുട്ടി, ടി.ടി.എം. ഷറഫുദ്ദീൻ, ഉമാവതി, ടി. രാധ, ജോസ് എബ്രഹാം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.