എടവണ്ണയിലും പരിസരങ്ങളിലും മണ്ണെടുപ്പ് വ്യാപകം

എടവണ്ണ: എടവണ്ണയിലും പരിസരങ്ങളിലും മണ്ണെടുപ്പും വയല്‍ നികത്തലും വ്യാപകം. ടിപ്പര്‍ ലോറിയും മണ്ണ് മാന്തിയും പൊലീസ് പിടികൂടി. തിങ്കളാഴ്ച വൈകിട്ട് നാലിന് അരീക്കോട് റോഡില്‍ നിന്നാണ് എടവണ്ണ എസ്.ഐ കെ.എം. സന്തോഷിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് വാഹനങ്ങള്‍ പിടികൂടിയത്. അനധികൃത മണ്ണെടുപ്പിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. കെ.എന്‍.ജി റോഡിനോട് ചേര്‍ന്ന് ചെരുമണ്ണില്‍ ജിയോളജി വകുപ്പിന്‍െറ അനുമതിയോടെ നടക്കുന്ന കുന്നിടിച്ചുള്ള മണ്ണെടുപ്പ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും പരാതിയുയര്‍ന്നു. അധികൃതര്‍ സ്ഥലംപരിശോധന നടത്താതെയാണ് വന്‍തോതില്‍ മണ്ണെടുപ്പിന് അനുമതി നല്‍കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.