കൈവശഭൂമി തട്ടിയെടുത്തെന്ന്; പരാതിയുമായി കുടുംബം കലക്ടര്‍ക്ക് മുന്നില്‍

മലപ്പുറം: കൈവശത്തിലിരുന്ന വനഭൂമി അയല്‍വാസികള്‍ തട്ടിയെടുത്തെന്ന പരാതിയുമായി കുടുംബം കലക്ടര്‍ക്ക് മുന്നില്‍. താമസഭൂമിക്ക് പട്ടയമില്ലാത്തതിനാല്‍ രേഖകള്‍ സഹിതം സ്റ്റേഷനിലത്തെണമെന്നും അല്ലാത്ത പക്ഷം മരുമക്കളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് ഇവരെ അറിയിച്ചിരുന്നു. വിഷയത്തില്‍ ഇടപെടാനും റിപ്പോര്‍ട്ട് നല്‍കാനും വെറ്റിലപ്പാറ വില്ളേജ് ഓഫിസര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. വെറ്റിലപ്പാറ വില്ളേജില്‍ ഓടക്കയം കൂരീരി പട്ടികവര്‍ഗ കോളനിയില്‍ താമസിക്കുന്ന മൂപ്പാലി ലീലയും നാല് പെണ്‍മക്കളും കുട്ടികളുമാണ് തിങ്കളാഴ്ച കലക്ടര്‍ക്ക് മുന്നിലത്തെിയത്. ഇവരുടെ കൈവശത്തിലുള്ള വനഭൂമി അയല്‍വാസികള്‍ തട്ടിയെടുത്തെന്നും 2014ല്‍ മഞ്ചേരി താലൂക്ക് സര്‍വേ സൂപ്രണ്ട് ഭൂമി ഇവര്‍ക്ക് അളന്ന് കൊടുത്തതായും പരാതിയില്‍ പറയുന്നു. ഞായറാഴ്ച അരീക്കോട് പൊലീസ് വീട്ടിലത്തെി മരുമക്കളുടെ പേരില്‍ പരാതി ലഭിച്ചതായി അറിയിച്ചു. തിങ്കളാഴ്ച രേഖകളുമായി എത്തിയില്ളെങ്കില്‍ കേസെടുക്കുമെന്നും അറിയിച്ചു. ഇതോടെയാണ് നാല് പെണ്‍മക്കള്‍ക്കും കുട്ടികള്‍ക്കും ഒപ്പം ലീല കലക്ടറെ കാണാനത്തെിയത്. വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്ന ആദിവാസി വിഭാഗത്തില്‍പെട്ട കുടുംബമാണിത്. ഭൂമിക്ക് പട്ടയം ലഭിക്കാന്‍ വില്ളേജ് ഓഫിസര്‍ മുതല്‍ മുഖ്യമന്ത്രിക്ക് വരെ നിവേദനം നല്‍കിയിരുന്നുവെങ്കിലും നടപടി ആയില്ല. ഇതിനിടെയാണ് ഭൂമി മറ്റൊരുകൂട്ടര്‍ക്ക് നല്‍കിയത്. വിഷയം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ എ. ഷൈനാമോള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.