കക്കുളം ഹൈസ്കൂള്‍പടിയില്‍ അപകടം പതിവാകുന്നു

പാണ്ടിക്കാട്: കക്കുളം ഹൈസ്കൂള്‍പടിയില്‍ ബസിന് പിറകില്‍ മിനിലോറിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. ലോറിയിലുണ്ടായിരുന്ന വളരാട് തയ്യില്‍ അബ്ദുറസാഖിനാണ് (45) പരിക്കേറ്റത്. ഇയാളെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചക്ക് 12.30നാണ് അപകടം. കരുവാരകുണ്ടില്‍നിന്ന് പാണ്ടിക്കാട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ് കക്കുളം ഹൈസ്കൂള്‍പടിയില്‍ ആളെ ഇറക്കാന്‍ നിര്‍ത്തിയപ്പോള്‍ പിറകില്‍ മിനിലോറി ഇടിക്കുകയായിരുന്നു. മിനിലോറിയുടെ മുന്‍ഭാഗം തകര്‍ന്നു. അതേസമയം, അപകടം പതിവായിട്ടും സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കാത്ത അധികൃതരുടെ നടപടിയില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. ഒരാഴ്ചക്കിടെ അഞ്ച് അപകടങ്ങളാണ് ഇവിടെ നടന്നത്. കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ കിഴക്കേ പാണ്ടിക്കാട് സ്വദേശിയായ ബൈക്ക് യാത്രികന്‍ ഇപ്പോഴും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നാല് ദിവസം മുമ്പാണ് കരിപ്പൂരില്‍നിന്ന് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് കക്കുളം ഹൈസ്കൂള്‍പടി നമസ്കാര പള്ളിയിലേക്ക് പാഞ്ഞുകയറിയത്. അപകടത്തില്‍ കാര്‍ യാത്രികരായ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. നിരന്ന റോഡായതിനാല്‍ അമിതവേഗതയില്‍ വാഹനങ്ങള്‍ പോകുന്നതാണ് മിക്ക അപകടങ്ങള്‍ക്കും കാരണം. ഹൈസ്കൂള്‍പടിയില്‍ വേഗത നിയന്ത്രിക്കാന്‍ സംവിധാനം ഒരുക്കണമെന്ന് പാണ്ടിക്കാട് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍ അധികൃതരോട് ആവശ്യപ്പെട്ടു. സി.കെ.ആര്‍. ഇണ്ണിപ്പ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.