തേഞ്ഞിപ്പലം: അടുത്ത മൂന്ന് ഒളിമ്പിക്സുകളില്‍ ഇന്ത്യയുടെ മികച്ച പ്രകടനം ഉറപ്പുവരുത്താന്‍ പ്രത്യേക ടാസ്ക്ഫോഴ്സ് ഉടന്‍ രൂപവത്കരിക്കുമെന്ന് കേന്ദ്ര സ്പോര്‍ട്സ് യുവജനക്ഷേമ മന്ത്രി വിജയ് ഗോയല്‍. കാലിക്കറ്റ് സര്‍വകലാശാലയില്‍ അന്താരാഷ്ട്ര അത്ലറ്റുകള്‍ക്കും സായ് പദ്ധതിക്ക് കീഴിലെ യുവതാരങ്ങള്‍ക്കും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുരസ്കാരങ്ങള്‍ സമ്മാനിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കായികപ്രതിഭകളെ കണ്ടത്തൊന്‍ പ്രത്യേക പോര്‍ട്ടല്‍ ലോഞ്ച് ചെയ്യും. ഗ്രാമ-നഗര ഭേദമില്ലാതെ, ഏതെങ്കിലും ഇനങ്ങളില്‍ ഏര്‍പ്പെടുന്ന ആര്‍ക്കും അവയുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാം. ഇവ പരിശോധിച്ച് സായ് കേന്ദ്രങ്ങള്‍ അവരെ ബന്ധപ്പെടുത്തുകയും പ്രതിഭാശാലികള്‍ക്ക് സായ് കേന്ദ്രങ്ങളില്‍ വിദഗ്ധ പരിശീലനം ഉറപ്പാക്കുകയും ചെയ്യും. സിന്‍ഡിക്കേറ്റ് അംഗീകരിച്ചാല്‍ കാലിക്കറ്റ് കാമ്പസില്‍ സായ് കേന്ദ്രം തുടങ്ങാന്‍ ആഗ്രഹിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. പി.ടി. ഉഷ, ഒ.എം. നമ്പ്യാര്‍, ഡി. ചന്ദ്രലാല്‍, ജോസഫ് എബ്രഹാം ഉള്‍പ്പെടെ അന്താരാഷ്ട്ര അത്ലറ്റുകള്‍ക്കും യുവതാരങ്ങള്‍ക്കും കേന്ദ്രമന്ത്രി പുരസ്കാരങ്ങള്‍ സമ്മാനിച്ചു. വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് പവലിയന്‍ നിര്‍മിക്കാന്‍ തയാറാക്കിയ 15 കോടി രൂപയുടെ പദ്ധതി വൈസ് ചാന്‍സലര്‍ മന്ത്രിക്ക് സമര്‍പ്പിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ടി.പി. ദാസന്‍, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, സഞ്ജീവ് കുമാര്‍, ഡോ. ടി.പി. അഹമ്മദ്, കെ.കെ. ഹനീഫ, കോച്ച് ഒ.എം. നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. സായ് എല്‍.എന്‍.സി.പി ഡയറക്ടര്‍ ഡോ. ജി. കിഷോര്‍ സ്വാഗതവും ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.