നഗരസഭ അംഗീകരിച്ച തെരുവ് കച്ചവടങ്ങള്‍ക്കെതിരെ കെട്ടിട ഉടമകള്‍

മലപ്പുറം: സംസ്ഥാനത്ത് ആദ്യമായി തെരുവ് കച്ചവടങ്ങള്‍ നിയമവിധേയമാക്കുന്നതിന്‍െറ ഭാഗമായി നഗരസഭ തിരിച്ചറിയല്‍ കാര്‍ഡ് അനുവദിച്ച തെരുവ് കച്ചവടങ്ങള്‍ക്കെതിരെ നഗരത്തിലെ കെട്ടിട ഉടമകള്‍ രംഗത്തത്തെി. ആദ്യപടിയെന്നോണം ബില്‍ഡിങ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ എ. ഷൈന മോള്‍ക്ക് നിവേദനം നല്‍കി. വാടക കെട്ടിടങ്ങള്‍ക്ക് സമീപം വഴിയോര കച്ചവടക്കാരെ അനുവദിക്കാതിരിക്കുക, ഇവര്‍ക്ക് കച്ചവടം നടത്താനുള്ള സ്ഥലം അനുവദിക്കുന്ന സമിതിയില്‍ കെട്ടിട ഉടമകളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചത്. അടുത്ത ദിവസംതന്നെ ബില്‍ഡിങ് ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ തദ്ദേശ മന്ത്രി കെ.ടി. ജലീലിനെയും കാണും. വാണിജ്യ അടിസ്ഥാനത്തില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ക്കും മാളുകള്‍ക്കും മുന്നില്‍ തെരുവ് കച്ചവടക്കാരെ അനുവദിക്കരുതെന്ന കാര്യമായിരിക്കും ഇവര്‍ പ്രധാനമായും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുക. പരാതിയുമായി നഗരസഭയെ സമീപിക്കാനും ഇരുസംഘടനകളും ആലോചിക്കുന്നുണ്ട്. എന്നാല്‍, നഗരസഭ അനുവദിച്ച സ്ഥലത്ത് മാത്രമെ തെരുവ് കച്ചവടങ്ങള്‍ ഉണ്ടാകൂവെന്ന് വഴിയോര കച്ചവടക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അബീബ് റഹ്മാന്‍ പറഞ്ഞു. അനുവദിച്ചത് സ്ഥിരം തെരുവ് കച്ചവടക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് മാത്രമാണെന്നും ലൈസന്‍സ് അല്ളെന്നും ഇദ്ദേഹം പറഞ്ഞു. അതേസമയം, കെട്ടിട ഉടമകളുടെ പ്രശ്നങ്ങള്‍ അറിയില്ളെന്ന് നഗരസഭ ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല പറഞ്ഞു. തെരുവ് കച്ചവടക്കാര്‍ക്കുള്ള സ്ഥലം പരാതിക്കിടയാക്കാത്ത തരത്തില്‍ കണ്ടത്തെി നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.