ഇടതുപക്ഷ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ല –എ.ഐ.വൈ.എഫ്

മങ്കട: ഇടതുപക്ഷത്തിന്‍െറ ജീവന്‍ നിലപാടുകളാണെന്നും അതില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ളെന്നും എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി കെ. രാജന്‍ എം.എല്‍.എ. എ.ഐ.വൈ.എഫ് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി പി.ടി. ഷറഫുദ്ദീന്‍, പ്രസിഡന്‍റ് എം.കെ. മുഹമ്മദ് സലീം, സംസ്ഥാന ജോ. സെക്രട്ടറി പാലോട് മണികണ്ഠന്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി പി.പി. സുനീര്‍, അജിത് കൊളാടി, പ്രഫ. പി. ഗൗരി, അഡ്വ. പി.പി. ബാലകൃഷ്ണന്‍, എം.എ. അജയകുമാര്‍, സംസ്ഥാന ജോ. സെക്രട്ടറി പി. ഗവാസ്, അഡ്വ. കെ.കെ. സമദ് എന്നിവര്‍ സംസാരിച്ചു. സാംസ്കാരിക സമ്മേളനം സി.പി.ഐ സംസ്ഥാന എക്സി. അംഗം പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. അജിത് കൊളാടി, അഡ്വ. രമേശന്‍ നായര്‍, സാഹിറ കുറ്റിപ്പുറം, കെ. ഗോപാലന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.