ടൂറിസം കേന്ദ്രങ്ങളില്‍ ‘ഗ്രീന്‍ കാര്‍പറ്റ്’ പദ്ധതിക്ക് തുടക്കം

മലപ്പുറം: വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നിലവാരമുയര്‍ത്തുന്ന ‘ഗ്രീന്‍ കാര്‍പറ്റ്’ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. സംസ്ഥാന സര്‍ക്കാറിന്‍െറ പുതിയ ടൂറിസം നയത്തിന്‍െറ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയില്‍ ജനകീയ പങ്കാളിത്തം കൂടി ഉറപ്പുവരുത്തും. കോട്ടക്കുന്ന്, പടിഞ്ഞാറേക്കര, കരുവാരകുണ്ട് ചേറുമ്പ് ഇക്കോ വില്ളേജ് എന്നീ ജില്ലയിലെ മൂന്ന് ടൂറിസം കേന്ദ്രങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യവികസനം, ശുചിത്വം, സുരക്ഷ എന്നിവയാണ് ഗ്രീന്‍ കാര്‍പറ്റിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. കുടുംബശ്രീ, എന്‍.എസ്.എസ് യൂനിറ്റുകള്‍, ക്ളബുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാവും പദ്ധതി നടപ്പാക്കുക. ഭിന്നശേഷി സൗഹൃദ ടൂറിസം കേന്ദ്രം, ഹരിതവത്കരണം, സൈന്‍ ബോര്‍ഡുകള്‍, മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നിവ ഇതിന്‍െറ ഭാഗമായി ഒരുക്കും. പ്രാദേശിക ജനവിഭാഗങ്ങളുടെ മുന്നേറ്റവും ഇതോടൊപ്പം ലക്ഷ്യമിടുന്നുണ്ട്. ടാക്സി ഡ്രൈവര്‍മാര്‍, കച്ചവടക്കാര്‍, പ്രദേശവാസികള്‍, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് പ്രത്യേക പരിശീലനവും പദ്ധതിയുടെ ഭാഗമായി നല്‍കും. പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രാദേശിക കമ്മിറ്റി രൂപവത്കരിക്കും. പദ്ധതികള്‍ മോണിറ്റര്‍ ചെയ്യുന്നതിന് സംസ്ഥാന തലത്തിലും സമിതി രൂപവത്കരിച്ചിട്ടുണ്ട്. പദ്ധതി സംബന്ധമായ വിവരങ്ങള്‍ നല്‍കുന്നതിന് പ്രത്യേക വെബ്സൈറ്റും വാട്സ്ആപ് ഗ്രൂപ്പുമുണ്ട്. ടൂറിസം ഡയറക്ടറുടെ മേല്‍നോട്ടത്തിലാവും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.