മദ്യനയം തീരുമാനിച്ചിട്ടില്ളെന്ന് മുഖ്യമന്ത്രി; ജനിതകമാറ്റം വരുത്തിയ കടുകിന് അനുമതി നല്‍കരുത്

തിരുവനന്തപുരം: ഇടത് സര്‍ക്കാറിന്‍െറ മദ്യനയം തീരുമാനിച്ചിട്ടില്ളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയ പ്രകാരം ഒക്ടോബര്‍ രണ്ടിന് പത്ത് ശതമാനം വിദേശ മദ്യശാലകള്‍ പൂട്ടുമോയെന്ന ചോദ്യത്തിന് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. മദ്യനയത്തിന്‍െറ കാര്യത്തില്‍ ഇതുവരെ ഒരുകാര്യവും ആലോചിച്ചിട്ടില്ളെന്നും ഞങ്ങളുടെ മദ്യനയം വരട്ടെയെന്നുമാണ് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചത്. മദ്യശാലകള്‍ പൂട്ടമോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുന്നതിന് മുന്‍ഗണന നല്‍കും. ദ്രുതഗതിയില്‍ നടപടി എടുത്തുവരികയാണ്. നേരത്തെ നടപടി ഉണ്ടായില്ളെന്ന പരിമിതി ഉണ്ട്. എങ്കിലും സമയപരിധിയില്‍ തീര്‍ക്കാന്‍ നടപടി ഉണ്ടാകും. ജനതികമാറ്റം വരുത്തിയ കടുക് അനുവദിക്കാന്‍ പാടില്ളെന്നും ഇത് തടയണമെന്നും കേന്ദ്രത്തെ അറിയിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കടുകില്‍ ജനിതകമാറ്റം വരുത്തുന്നത് ഒട്ടേറെ പ്രശ്നങ്ങളുണ്ടാക്കും. ഇത് ആരോഗ്യത്തിന് ഹാനികരമല്ളെന്ന് ഇന്നുവരെ സ്ഥിരീകരിച്ചിട്ടുമില്ല. ഇത്തരം വിത്തുകള്‍ കുത്തകകള്‍ക്ക് കൈമാറാനുള്ള നീക്കം കാര്‍ഷികരംഗത്ത് ആപത്ത് വരുത്തിവെക്കുന്നതാണ്. നെല്‍വയല്‍-തണ്ണീര്‍ത്തട നിയമത്തില്‍ മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയോട് യോജിപ്പില്ല. അതില്‍ സര്‍ക്കാര്‍ ആവശ്യമായ നിലപാടെടുക്കും. കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരുടെ കാര്യത്തില്‍ നാട്ടിലെ നിയമപ്രകാരം നടപടിവേണം. പശുക്കടവ് അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാര്‍ അടക്കമുള്ളവരെ മന്ത്രിസഭ അഭിനന്ദിച്ചു. ഓണാഘോഷം വിജയിപ്പിച്ച തിരുവനന്തപുരം നിവാസികളെയും മന്ത്രിസഭ അഭിനന്ദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.