താലൂക്ക് ആശുപത്രി ‘മിനുക്കാന്‍’ യുവാക്കളുടെ കൈത്താങ്ങ്

മലപ്പുറം: കോസ്മെറ്റോളജി യൂനിറ്റിന് വേണ്ടിയുള്ള മലപ്പുറം ഗവ. താലൂക്ക് ആശുപത്രിയുടെ കാത്തിരിപ്പിന് വിരമമാവുന്നു. സ്ഥിരം ത്വഗ്രോഗ വിദഗ്ധയുടെ സേവനം ലഭ്യമായിട്ടും റേഡിയോ ഫ്രീക്വന്‍സി മെഷീന്‍ ഇല്ലാത്തതാണ് യൂനിറ്റ് തുടങ്ങാന്‍ തടസ്സമായിരുന്നത്. ഇതിന് വേണ്ട തുക കാവുങ്ങല്‍ വെളുത്തേടത്ത്മണ്ണ യൂത്ത് ക്ളബ് പ്രവര്‍ത്തകര്‍ ആശുപത്രി സൂപ്രണ്ടിന് കൈമാറി. കോസ്മെറ്റോളജി യൂനിറ്റ് സജ്ജമായാല്‍ മുഖത്തെയും മറ്റും പാടുകളും തടിപ്പുകളും മാറ്റല്‍, അരിമ്പാറ നീക്കല്‍, നഖ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സ തുടങ്ങിയവ ഇവിടെ നടത്താം. ത്വഗ്രോഗ വിദഗ്ധ ഡോ. പ്രത്യുഷ നിലവില്‍ ഒ.പി വിഭാഗത്തിലാണ്. സൂപ്രണ്ട് ഡോ. അജേഷ് രാജന്‍ തുക ഏറ്റുവാങ്ങി. നഗരസഭാ കൗണ്‍സിലര്‍ കെ.വി. ശശികുമാര്‍, ക്ളബ് ഭാരവാഹികളായ ജോയി ജോണ്‍, സനല്‍, പ്രദീപ്, ഷഹീറലി, ഗിരീഷ്, മനോജ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.