കാളികാവ്: എങ്ങോ കേട്ടുമറന്ന ഓണപ്പാട്ട് ഓര്‍മയില്‍നിന്ന് ചികഞ്ഞെടുത്ത് വിക്ടോറിയ പാടി, പൂവിളി... പൂവിളി പൊന്നോണമായി... കേട്ടുനിന്നവരെല്ലാം കൂടെ മൂളി ആവേശം പകര്‍ന്നു. പിന്നെയും ഒരുപിടി പാട്ടുകളുമായി വിക്ടോറിയ സദസ്സിനെ കൈയിലെടുത്തപ്പോള്‍ തല്‍ക്കാലത്തേക്കെങ്കിലും അനാഥത്വത്തിന്‍െറ അലട്ടലുകള്‍ ഒഴിഞ്ഞുനിന്നു. സന്തോഷം പൂക്കളമിട്ട ചോക്കാട് ശാന്തി സദന്‍ മുറ്റം വേറിട്ട ഓണാഘോഷത്തിന് വേദിയാവുകയായിരുന്നു. ആറ് വര്‍ഷം മുമ്പാണ് കൊച്ചിയില്‍നിന്ന് വിക്ടോറിയ ശാന്തിസദനിലത്തെിയത്. വീട് എവിടെയന്നറിയില്ല. ബന്ധുക്കളും സ്വന്തക്കാരും ആരെന്നുമറിയില്ല. വിക്ടോറിയയെപോലെ ഒട്ടേറെ അമ്മമാരാണ് ശാന്തി സദനിലുള്ളത്. ഇവര്‍ക്ക് സ്നേഹസ്പര്‍ശവുമായാണ് ഉദരംപൊയില്‍ മോണിങ് സ്റ്റാര്‍ ക്ളബിന്‍െറ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചത്. ചോക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് ഷാഹിന ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. ക്ളബ് പ്രസിഡന്‍റ് മാട്ടറ ലത്തീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സറീന മുഹമ്മദലി, ബ്ളോക് പഞ്ചായത്ത് അംഗം പൈനാട്ടില്‍ അശ്റഫ്, സ്ഥിരംസമിതി ചെയര്‍മാന്‍ എം.എ. ഹമീദ്, വാര്‍ഡ് അംഗങ്ങളായ വാളാഞ്ചിറ ബഷീര്‍, സുഹ്റ ഷൗക്കത്ത്, പാലിയേറ്റിവ് സെക്രട്ടറി ഉമ്മര്‍, സിസ്റ്റര്‍ അനില എന്നിവര്‍ സംസാരിച്ചു. ഒ.പി. അസീസ് സ്വാഗതവും പി. നൗഫല്‍ നന്ദിയും പറഞ്ഞു. വി. അന്‍ഷാബ്, എ.എം. ബാബു, ഇ.ടി. നൗഫല്‍, എ. അശ്റഫ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ക്ളബ് പ്രവര്‍ത്തകര്‍ ശാന്തി സദനത്തിലെ അന്തേവാസികളുടെ കൂടെ ഓണമാഘോഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.