മലപ്പുറം: നഗരസഭയുടെ ഹൃദയഭാഗത്തുകൂടി ഒഴുകി കടലുണ്ടിപ്പുഴയില്‍ ചേരുന്ന വലിയ തോടിന് ശാപമോക്ഷമാകുന്നു. മണ്ണടിഞ്ഞും കാടുമൂടിയും കിടക്കുന്ന തോട് ജനകീയകൂട്ടായ്മയില്‍ നവീകരിക്കാന്‍ നഗരസഭ തീരുമാനിച്ചു. പ്ളാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ സന്നദ്ധസംഘടനകളുടെയടക്കം സഹകരണം തേടിയിരിക്കുകയാണ്. അടുത്ത വര്‍ഷം ആദ്യം നവീകരണ പ്രവൃത്തി തുടങ്ങും. നൂറേങ്ങല്‍ മുക്ക് വാര്‍ഡിന്‍െറ ഭാഗമായ ആലിക്കല്‍ മുതല്‍ കിഴക്കത്തേല പനച്ചിച്ചിറ വരെ നഗരസഭയില്‍ അഞ്ച് കിലോമീറ്ററിലധികം നീണ്ടുകിടക്കുന്ന തോട് ജനങ്ങളുടെ വലിയ ആശ്രയമാണ്. ബണ്ട് കെട്ടി കനാല്‍ വഴി കൃഷിയാവശ്യത്തിന് വെള്ളമെടുക്കുന്നുണ്ട്. മുമ്പ് സമീപവാസികള്‍ കുളിക്കാനും വസ്ത്രങ്ങള്‍ അലക്കാനുമെല്ലാം ഇവിടെ എത്തിയിരുന്നു. എന്നാല്‍, വീടുകളില്‍നിന്നും കച്ചവട സ്ഥാപനങ്ങളില്‍നിന്നും വ്യാപകമായി മാലിന്യം തള്ളാന്‍ തുടങ്ങിയതോടെ തോട് ഉപയോഗശൂന്യമായി. വര്‍ഷങ്ങളായി ആരും തിരിഞ്ഞുനോക്കാത്ത തോട്ടില്‍ വലിയ മരങ്ങള്‍ വളര്‍ന്നിട്ടുണ്ട്. ഒഴുകിവന്ന മരത്തടികളും മറ്റും പലയിടത്തും കുടുങ്ങിക്കിടക്കുന്നതിനാല്‍ നീരൊഴുക്ക് നിലച്ചു. വല്ലപ്പോഴും ഏതെങ്കിലും ഭാഗത്ത് വിദ്യാര്‍ഥികള്‍ നടത്തുന്ന ശ്രമദാനം മാത്രമാണ് ആശ്വാസം. തോടിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുപോവണമെന്ന പരിസ്ഥിതി സ്നേഹികളുടെയും നഗരവാസികളുടെയും മുറവിളിക്കാണ് പരിഹാരമാവുന്നത്. മണ്ണും മരത്തടികളും നീക്കല്‍, കാട് വെട്ടല്‍, ഭിത്തി കെട്ടല്‍ തുടങ്ങിയ പ്രവൃത്തികള്‍ നടത്തും. കൃഷി ആവശ്യത്തിനെന്ന പേരില്‍ പ്ളാന്‍ ഫണ്ടില്‍ 10 ലക്ഷം രൂപയാണ് വലിയ തോട് നവീകരണത്തിന് നീക്കിവെച്ചത്. ഇത് ആസൂത്രണ സമിതി തള്ളിയതോടെ തനത് ഫണ്ടില്‍നിന്ന് തുക കണ്ടത്തൊനാണ് ശ്രമം. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി അംഗങ്ങളെയും ക്ളബുകളെയും വ്യാപാര സ്ഥാപനങ്ങളെയും ഇതുമായി സഹകരിപ്പിക്കും. മാലിന്യം തള്ളുന്നവര്‍ക്ക് നോട്ടീസ് നല്‍കുമെന്നും അനുസരിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.എ. അബ്ദുല്‍ സലീം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.