പൊന്നാനി നഗരസഭ: സ്റ്റാഫില്ല; വികസന പദ്ധതി സമര്‍പ്പണം വൈകുന്നു

പൊന്നാനി: ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ഒന്നാം ഗ്രേഡ് നഗരസഭയായ പൊന്നാനിയുടെ വികസന പദ്ധതി സമര്‍പ്പണം വൈകുന്നു. സെപ്റ്റംബര്‍ ഒമ്പതിനുള്ളില്‍ സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍, ജില്ലയിലെ പൊന്നാനി, മഞ്ചേരി നഗരസഭകള്‍ വികസന പദ്ധതി സമര്‍പ്പണം നടത്തിയില്ല. ആവശ്യത്തിന് സ്റ്റാഫില്ലാത്തതാണ് പൊന്നാനിയുടെ വികസന പദ്ധതി സമര്‍പ്പണം വൈകാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. 51 വാര്‍ഡുകളുള്ള ജില്ലയിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയാണ് പൊന്നാനി. ജനസംഖ്യ ഒരു ലക്ഷത്തിലധികമാണ്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്താണ് ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെ പൊന്നാനിയെ ഒന്നാംഗ്രേഡ് നഗരസഭയാക്കി ഉയര്‍ത്തിയത്. മൂന്നാംഗ്രേഡ് നഗരസഭക്കുതന്നെ വേണ്ട സ്റ്റാഫില്ലാതിരിക്കുമ്പോഴാണ് പൊന്നാനിയെ ഒന്നാം ഗ്രേഡാക്കിയത്. അതോടെ ജോലിഭാരം കൂടിയെങ്കിലും ജീവനക്കാരുടെ ക്ഷാമം കുറച്ചൊന്നുമല്ല നഗരസഭാ ഭരണത്തെ പ്രയാസപ്പെടുത്തുന്നത്. എല്‍.ഡി.എഫ് സംസ്ഥാനത്ത് അധികാരത്തിലത്തെിയ ശേഷം തെക്കന്‍ ജില്ലക്കാരായ പത്തിലധികം ജീവനക്കാര്‍ പൊന്നാനിയില്‍നിന്ന് ട്രാന്‍സ്ഫര്‍ വാങ്ങി പോയി. പകരം വന്നതോ വെറും നാലുപേര്‍. ഈ മാസം ഒമ്പതിനുള്ളില്‍ വികസന പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചില്ളെങ്കില്‍ ഈ വര്‍ഷത്തെ വികസന ഫണ്ടിന്‍െറ അഞ്ച് ശതമാനം നഷ്ടമാകുമെന്ന് സര്‍ക്കാര്‍ നിര്‍ദേശം തദ്ദേശ സ്വയംഭരണ വകുപ്പിന്‍െറ സൈറ്റിലുണ്ട്. അതേസമയം, സംസ്ഥാനത്തെ 40 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ മാസം ഒമ്പതിനുള്ളില്‍ പദ്ധതികള്‍ സമര്‍പ്പിക്കാത്തതിനാല്‍ ഈ തീയതിയില്‍ മാറ്റം വരുത്തുമെന്നാണ് ഈ സ്ഥാപനങ്ങളുടെ പ്രതീക്ഷ. സെപ്റ്റംബര്‍ 30ന് മുമ്പ് പദ്ധതികള്‍ സമര്‍പ്പിച്ചില്ളെങ്കില്‍ വികസന ഫണ്ടിന്‍െറ പത്ത് ശതമാനം നഷ്ടമാകും. അതേസമയം, ഒമ്പതിനാണ് പദ്ധതി സമര്‍പ്പിക്കാനുള്ള അവസാന തീയതിയെന്ന് ഏഴിനാണത്രെ നഗരസഭകള്‍ അറിഞ്ഞത്. പൊന്നാനിയില്‍ 51 വാര്‍ഡുകളുള്ളതിനാല്‍ പദ്ധതി തയാറാക്കല്‍ അത്ര എളുപ്പമല്ല. വാര്‍ഡ് കൗണ്‍സിലര്‍മാര്‍ കാണിച്ച് കൊടുക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍ പോയി പരിശോധിക്കണം. ഇതിനിടയില്‍ ചില വാര്‍ഡുകളില്‍ കൗണ്‍സിലര്‍ നിര്‍ദേശിച്ച പദ്ധതിയോട് ജനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിക്കും. ഇതോടെ ഉദ്യോഗസ്ഥര്‍ പദ്ധതിയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതരാകും. പദ്ധതി സമര്‍പ്പിക്കാനുള്ള സൈറ്റിന്‍െറ പ്രവര്‍ത്തനം പകല്‍ സമയങ്ങളില്‍ വളരെ മന്ദഗതിയിലാണ്് കുറച്ചെങ്കിലും സ്പീഡ് ലഭിക്കുന്നത് രാത്രിയിലാകും. പക്ഷേ, അപ്പോഴേക്കും ജീവനക്കാര്‍ ഓഫിസ് സമയം കഴിഞ്ഞതിനാല്‍ സ്ഥലം വിടും. അടുത്ത ജില്ലാ ആസൂത്രണ സമിതിയില്‍ പൊന്നാനി നഗരസഭയുടെ വികസന പദ്ധതികള്‍ സമര്‍പ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.