സ്റ്റേഷനിലെ തൂങ്ങി മരണം : ബന്ധുക്കളുടെയും പൊലീസിന്‍െറയും മൊഴിയെടുത്തു

വണ്ടൂര്‍: സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയയാള്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ക്രൈം ബ്രാഞ്ച് സംഘം ബന്ധുക്കളുടെയും പൊലീസ് ജീവനക്കാരുടെയും മൊഴിയെടുത്തു. ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി കെ.സി ബാബുവും സംഘവുമാണ് വണ്ടൂര്‍ ടി.ബിയിലത്തെി മൊഴി രേഖപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ വിവാദ സംഭവം നടന്നത്. പള്ളികുന്ന് പാലക്കതൊണ്ടി അബ്ദുല്‍ ലത്തീഫിനെയാണ് ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തെിയത്. തുടര്‍ന്ന് മരണത്തില്‍ ദുരൂഹത കാണിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തത്തെിയതോടെ ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരമാണ് ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. ഇതിന്‍െറ ഭാഗമായാണ് ഡിവൈ.എസ്.പിയും സംഘവും എത്തിയത്. ദുരൂഹത അന്വേഷണ സംഘത്തിനു മുമ്പില്‍ പങ്കുവെച്ചതായി സഹോദരന്‍ അബ്ദുല്‍ ഹഖീം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.