കാളികാവ്: അന്തിയുറങ്ങാന്‍ ചോരാത്ത വീടും പുറം ലോകത്തത്തൊന്‍ ഗതാഗത സൗകര്യമുള്ള റോഡില്ളെങ്കിലും കല്ലാമൂല ചിങ്കക്കല്ല് ആദിവാസി കോളനിയിലെ ആദിവാസി കൂടുംബങ്ങള്‍ക്ക് ഈ ഓണക്കാലം ആഹ്ളാദം നിറഞ്ഞതാവും. ജീവിത പ്രരാബ്ദത്തില്‍ ദുരിതം തിന്ന് കഴിയുന്ന ആദിവാസികള്‍ക്ക് ആശ്വാസമായി കാളികാവ് പൊലീസിന്‍െറ ഭക്ഷ്യ വിഭവങ്ങളും അടക്കാകുണ്ട് ക്രസന്‍റ് ഹയര്‍ സെക്കന്‍ഡറിയിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികളുടെ വക ഓണക്കോടിയും കഴിഞ്ഞദിവസം കോളനിയിലത്തെിച്ചതാണ് കോളനിക്കാര്‍ക്ക് ആശ്വാസമായത്. ജനമൈത്രി പൊലീസ് എന്ന സന്ദേശവുമായി സേവന രംഗത്ത് സജീവമായ കാളികാവ് പൊലീസ് കോളനിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഓണക്കിറ്റുകള്‍ നല്‍കി. അടക്കാകുണ്ട് ക്രസന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍ എ.പി. ബാപ്പുഹാജിയുടെ സഹായത്തോടെ എന്‍.എസ്. എസ് വിദ്യാര്‍ത്ഥികള്‍ കോളനിയിലെ മുഴുവന്‍ കുട്ടികള്‍ക്കും പുത്തന്‍ വസ്ത്രങ്ങള്‍ നല്‍കി. ഓണസമ്മാനങ്ങള്‍ക്ക് പുറമെ വിദ്യാര്‍ഥികള്‍ കോളനിക്കാര്‍ക്ക് വിഭവ സമൃദ്ധമായ സദ്യയും നല്‍കി. കോളനിയിലെ കുരുന്നു ബാലന്‍ അഖില്‍ പുറത്തുനിന്നുമത്തെിയ അതിഥികള്‍ക്കായി ഗാനമാലപിച്ചു. വിദ്യാര്‍ഥികളും കലാപരിപാടികള്‍ അവതരിപ്പിച്ചു. കാളികാവ് എസ്.ഐ കെ. പി. സുരേഷ്ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്രസന്‍റ് പ്രിന്‍സിപ്പല്‍ കെ. അനസ് അധ്യക്ഷത വഹിച്ചു. അഡീഷനല്‍ എസ്.ഐ ഇ.വി. സുരേഷ് കുമാര്‍, ഫോറസ്റ്റ് ഓഫിസര്‍ മനോജ്, എന്‍.എസ്.എസ് കോഓഡിനേറ്റര്‍ കെ.പി. ഹൈദരലി, വി.പി. മുജീബ്, പ്രസ് ഫോറം പ്രസിഡന്‍റ് സി. എച്ച്. കുഞ്ഞിമുഹമ്മദ്, വി.പി. മുജീബ് കല്ലാമൂല, കോളനിയിലെ കുറുമ്പി, ഗീത, ഫായിസ്, നിലീന മാനോജ്, അക്ഷയ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.