മമ്പുറം പാലം പ്രവൃത്തി എം.എല്‍.എ സന്ദര്‍ശിച്ചു

തിരൂരങ്ങാടി: നഗരസഭയേയും എ.ആര്‍ നഗര്‍ പഞ്ചായത്തിനേയും ബന്ധിപ്പിച്ച് മമ്പുറത്തേക്ക് നിര്‍മിക്കുന്ന പാലത്തിന്‍െറ പ്രവൃത്തി വിലയിരുത്താന്‍ പി.കെ അബ്ദുറബ്ബ് എം.എല്‍.എയത്തെി. 21 കോടി രൂപ ചെലവിലാണ് പാലം നിര്‍മിക്കുന്നത്.പുഴയുടെ ഇരുകരകളും തമ്മില്‍ 18 മീറ്റര്‍ ഉയര വ്യത്യാസമുള്ളതിനാല്‍ കര്‍വിംഗ്, സ്ളോപ്പിംഗ് രീതിയിലാണ് പാലം. ഇതുവരെ ഒമ്പത് സ്പാനുകളുടെ പ്രവൃത്തി പൂര്‍ത്തിയായി. ബാക്കി പ്രവൃത്തികള്‍ മമ്പുറം നേര്‍ച്ചക്ക് ശേഷമേ നടത്തൂ. അവശേഷിക്കുന്ന പ്രവൃത്തി നവംബര്‍ ആദ്യവാരത്തില്‍ പൂര്‍ത്തിയാക്കി ഡിസംബറിന് മുന്‍പ്് ഗതാഗതത്തിന് തുറന്ന് കൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.