ഡിഫ്തീരിയ കുത്തിവെപ്പ്: അവശേഷിക്കുന്നത് 49633 കുട്ടികള്‍

മലപ്പുറം: ജില്ലയിലെ 16 വയസ്സില്‍ താഴെയുള്ള പൂര്‍ണമായോ ഭാഗികമായോ കുത്തിവെപ്പെടുക്കാത്ത 86388 കുട്ടികളില്‍ 36755 പേര്‍ക്ക് കുത്തിവെപ്പ് നല്‍കി. അവശേഷിക്കുന്നത് 49633 കുട്ടികളാണ്. ആഗസ്റ്റ് 10 വരെ കുത്തിവെപ്പെടുക്കാത്ത അഞ്ച് വയസ്സിന് താഴെയുള്ള 5210 കുട്ടികളില്‍ 385 പേര്‍ ഇതിനകം കുത്തിവെപ്പെടുത്തു. ഭാഗിക കുത്തിവെപ്പെടുത്ത 33410 കുട്ടികളില്‍ 5202 പേര്‍ക്ക് കുത്തിവെപ്പ് നല്‍കി. ഇതോടെ ഭാഗിക കുത്തിവെപ്പെടുത്തവരില്‍ 1924 കുട്ടികള്‍ പൂര്‍ണ കുത്തിവെപ്പെടുത്തവരില്‍ ഉള്‍പ്പെട്ടു. സ്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ അഞ്ചാംക്ളാസിലെ 22923 കുട്ടികള്‍ക്കും 10ാം ക്ളാസിലെ 24406 പേര്‍ക്കും കുത്തിവെപ്പ് നല്‍കി. കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടത്തെിയ എട്ട് ആരോഗ്യബ്ളോക്കുകളില്‍ ഒരു ലക്ഷത്തിന് മുകളില്‍ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയതായും ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. ആര്‍. രേണുക അവലോകന യോഗത്തില്‍ അറിയിച്ചു. ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ജില്ലാ കലക്ടര്‍ പി. ഷൈന മോള്‍, കുടുംബക്ഷേമ അഡീഷനല്‍ ഡയറക്ടര്‍ ഡോ. എസ്. ഉഷാകുമാരി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉമ്മര്‍ ഫാറൂഖ് തുടങ്ങിയവര്‍ ഡിഫ്തീരിയ കുത്തിവെപ്പുമായി ബന്ധപ്പെട്ട അവലോകനയോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.