മോഷണത്തിനെതിരെ വേങ്ങരയില്‍ ജനകീയ കൂട്ടായ്മ

വേങ്ങര: മോഷണ പരമ്പരകള്‍ അരങ്ങേറിയ വേങ്ങരയില്‍ മോഷ്ടാക്കള്‍ക്കെതിരെ പൊതുജന കൂട്ടായ്മ. വേങ്ങര അരീക്കുളത്താണ് നൂറിലധികം നാട്ടുകാര്‍ ചേര്‍ന്ന് ജനകീയ കൂട്ടായ്മ രൂപവത്കരിച്ചത്. വീടുകളില്‍ സ്വര്‍ണവും പണവും മോഷണം പോവുന്നത് പതിവായതോടെയാണ് പൊതുജനങ്ങള്‍ സംഘടിക്കാന്‍ തീരുമാനിച്ചത്. വേങ്ങരയിലും പരിസര പ്രദേശങ്ങലും മൂന്ന് മാസത്തിലധികമായി തസ്കര വിളയാട്ടം തുടങ്ങിയിട്ട്. എന്നാല്‍, ഒരു കേസിനുപോലും തുമ്പുണ്ടാക്കാന്‍ പൊലീസിനായിട്ടില്ല. കഴിഞ്ഞ ദിവസം അരീക്കുളത്ത് വീടിന്‍െറ പിന്‍വാതിലിന്‍െറ പൂട്ട് പൊളിച്ച് മോഷ്ടാക്കള്‍ അകത്തു കടക്കാനുള്ള ശ്രമത്തിനിടെ വീട്ടുകാരറിയുകയും മോഷ്ടാവിനെ പിന്തുടര്‍ന്ന് ഓടിച്ചിട്ട് മര്‍ദിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാളുടെ ബാഗും ഭവനഭേദനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും വഴിയില്‍നിന്ന് കിട്ടി. അതിനിടെ പൂച്ചോലമാടും പരിസര പ്രദേശങ്ങളിലും റോഡരികിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികളുടെ കഴുത്തില്‍നിന്ന് സ്വര്‍ണമാല പൊട്ടിച്ചോടിയ സംഭവവുമുണ്ടായി. അരീക്കുളം ജനകീയ കൂട്ടായ്മ രൂപവത്കരണ യോഗം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. കുഞ്ഞാലന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. കാപ്പന്‍ ബാവ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എ.കെ. സലിം, എം.ടി. അസൈനാര്‍ ഫൈസല്‍, പൂച്ചേങ്ങല്‍ അലവി എന്നിവര്‍ സംസാരിച്ചു. എ.കെ. ഹംസത്ത് മാസ്റ്റര്‍ സ്വാഗതവും എ.കെ. മജീദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.