താലൂക്ക് ഓഫിസ് വളപ്പിലെ തൊണ്ടി വാഹനങ്ങള്‍ നീക്കണം –വികസന സമിതി

തിരൂരങ്ങാടി: കടലുണ്ടിപ്പുഴയിലെ ‘പാറയില്‍’ ഭാഗത്ത് സ്ഥിരമായി ബണ്ട് കെട്ടണമെന്നും മണ്ണട്ടാംപാറ അണക്കെട്ടിന്‍െറ ചോര്‍ച്ച തടയുന്നതിന് നടപടി സ്വീകരിക്കണമെന്നും താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. താലൂക്കിലെ എല്ലാ പമ്പ് ഹൗസുകളിലും പരിശോധന നടത്തി അറ്റകുറ്റപ്പണികള്‍ തീര്‍ക്കണം. ഓണം സീസണില്‍ കടകളില്‍ പൂഴ്ത്തിവെപ്പ്, മായം കലര്‍ത്തല്‍, തുടങ്ങിയവ തടയുന്നതിന് പരിശോധന നടത്തണം. മദ്യവില്‍പനയും ഉപയോഗവും തടയുന്നതിന് പരപ്പനങ്ങാടി റെയില്‍വേ സേ്റ്റഷന്‍, ബസ് സ്റ്റാന്‍ഡ് ഓവര്‍ ബ്രിഡ്ജ് തുടങ്ങിയ ഇടങ്ങളില്‍ എക്സൈസ് വകുപ്പ് കൂടുതല്‍ ഊര്‍ജിതമായ പരിശോധന നടത്തണം. താലൂക്ക്് ഓഫിസ് വളപ്പിലെ പൊലീസ് പിടിച്ചെടുത്ത തൊണ്ടി വാഹനങ്ങളില്‍ കോടതി നടപടികളില്ലാത്തതും തുരുമ്പെടുത്തതുമായവ നീക്കം ചെയ്യാന്‍ അടിയന്തര നടപടി വേണമെന്ന് സമിതി ആവശ്യപ്പെട്ടു. യോഗത്തില്‍ തിരൂരങ്ങാടി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എം. അബ്ദുറഹ്മാന്‍കുട്ടി അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ ടി. ഗോപാലകൃഷ്ണന്‍, എം. മുഹമ്മദ് കുട്ടി മുന്‍ഷി, വാസു പെരുവലത്ത്, കെ.കെ. നഹ, ഇ. സെയ്തലവി, വി.പി. കുഞ്ഞാമു, കെ.പി.കെ. തങ്ങള്‍, കെ. വിശ്വനാഥന്‍, എം. കൃഷ്ണന്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. അബ്ദുല്‍ കലാം, എംപ്ളോയ്മെന്‍റ് ഓഫിസര്‍ കെ. പത്മകുമാര്‍, അസിസ്റ്റന്‍റ് സപൈ്ള ഓഫിസര്‍ ഇ.ടി. ജയിംസ്, ടി. ബഷീര്‍, ടി. കുഞ്ഞീതുട്ടി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.