പൊട്ടിപ്പൊളിഞ്ഞ കോട്ടപ്പടി സ്റ്റാന്‍ഡ്: ബഹിഷ്കരിച്ച് പ്രതിഷേധം; മണ്ണിട്ടുമൂടി പരിഹാരം

മലപ്പുറം: മണിക്കൂറുകളുടെ ഇടവേളക്കുശേഷം കോട്ടപ്പടി ബസ്സ്റ്റാന്‍ഡില്‍ വീണ്ടും ബസുകളത്തെി. സ്റ്റാന്‍ഡില്‍ കയറാത്തതിന് ശനിയാഴ്ച രാവിലെ ബസ് കസ്റ്റഡിയിലെടുത്തത് തൊഴിലാളികളുടെ ബഹിഷ്കരണത്തിലും മിന്നല്‍ പണിമുടക്കിലുമാണ് കലാശിച്ചത്. പൊട്ടിപ്പൊളിഞ്ഞ സ്റ്റാന്‍ഡില്‍ ഞായറാഴ്ചയും കയറില്ളെന്ന് ഇവര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, തല്‍ക്കാലത്തേക്ക് കുഴികളടച്ച് സഞ്ചാരയോഗ്യമാക്കിയതോടെ ബഹിഷ്കരണം അവസാനിപ്പിച്ചു. 30 ലക്ഷം രൂപ ചെലവഴിച്ച് ഒന്നാംഘട്ട നവീകരണം പൂര്‍ത്തിയാക്കി ഏതാനും മാസങ്ങള്‍ക്കകമാണ് സ്റ്റാന്‍ഡ് പൊട്ടിപ്പൊളിഞ്ഞത്. അരക്കോടിയിലധികം രൂപ രണ്ടാം ഘട്ടത്തിന് നഗരസഭ നീക്കിവെച്ചിട്ടുണ്ട്. എന്നാല്‍, വാര്‍ഷിക പദ്ധതി ഇനിയും സര്‍ക്കാറിന് സമര്‍പ്പിക്കാത്തതാണ് പ്രശ്നം. ഇതോടെ നവീകരണം അനിശ്ചിതമായി നീളുകയാണ്. ദീര്‍ഘകാലം അവഗണനയില്‍ക്കിടന്ന സ്റ്റാന്‍ഡില്‍ നഗരസഭയുടെയും ട്രാഫിക് പൊലീസിന്‍െറയും കര്‍ശന നിര്‍ദേശത്തത്തെുടര്‍ന്ന് ഒന്നര മാസം മുമ്പാണ് ബസുകള്‍ കയറാന്‍ തുടങ്ങിയത്. തിരൂര്‍-മഞ്ചേരി, പരപ്പനങ്ങാടി-മഞ്ചേരി റൂട്ടുകളിലോടുന്ന ബസ് തൊഴിലാളികളാണ് മിന്നല്‍ പണിമുടക്ക് നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.