നട്ട തൈ ഫലം നല്‍കിത്തുടങ്ങി; സുരേഷ് താല്‍ക്കാലികക്കാരനായി തുടരുന്നു

തേഞ്ഞിപ്പലം: പരിസ്ഥിതി ദിനത്തിന് കാത്തുനില്‍ക്കാതെ സുരേഷ് പത്ത് വര്‍ഷം മുമ്പ് ഒരു തൈനട്ടു, കാലിക്കറ്റ് സര്‍വകലാശാലാ പ്രസ് അങ്കണത്തില്‍. സര്‍വകലാശാലയിലെ താല്‍ക്കാലികക്കാരനായി ജോലി ചെയ്യുന്നതിനിടെ ഒഴിവു സമയത്ത് ഇവിടെയത്തെി തടമെടുക്കുകയും വളമിടുകയും പരിപാലിക്കുകയും ചെയ്തു. അതിപ്പോള്‍ കായ്ച്ചിരിക്കുന്നു. എന്നാല്‍, സുരേഷ് ഇപ്പോഴും താല്‍ക്കാലികക്കാരനായി ജോലി തുടരുകയാണ്. ചെനക്കലങ്ങാടി ചീനക്കനാരി സ്വദേശിയായ സുരേഷ് ഇപ്പോള്‍ ബോട്ടണി വിഭാഗത്തിലെ തോട്ടപ്പണിക്കാരനായാണ് ജോലി ചെയ്യുന്നത്. ചെടി നടാന്‍ മാത്രമല്ല, കൊത്താനും കിളയ്ക്കാനും മണ്ണെടുക്കാനും മറ്റ് ഭാരിച്ച ജോലികള്‍ ചെയ്യാനും സുരേഷുണ്ടാകും. സമയം നോക്കാതെ അധ്വാനിക്കുന്നതിനാല്‍ അധികൃതര്‍ക്കും ഏറെ കാര്യമാണ്. സര്‍വകലാശാലാ സസ്യോദ്യാനത്തിലെ ചെടികളുടെ പരിപാലത്തിലും ഈ നാട്ടു പണിക്കാരന്‍ സന്തോഷിക്കുന്നു. ഭാര്യയും മൂന്ന് മക്കളുമുള്ള സുരേഷ് സര്‍വകലാശാല തന്നെ എന്നെങ്കിലും സ്ഥിരപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.