പണിമുടക്ക്: രക്ഷിതാക്കള്‍ അധ്യാപകരായി, വലിയാട് സ്കൂളില്‍ പഠനം പതിവ് പോലെ

മലപ്പുറം: പണിമുടക്ക് ദിനത്തില്‍ രക്ഷിതാക്കള്‍ അധ്യാപകരായി എത്തിയപ്പോള്‍ മലപ്പുറം കോഡൂര്‍ വലിയാട് യു.എ.എച്ച്.എം.എല്‍.പി. സ്കൂളില്‍ പഠനം മുടങ്ങിയില്ല. പണിമുടക്കിന്‍െറ ഭാഗമായി ജില്ലയിലെ മിക്ക സ്കൂളുകളിലും പഠനം മുടങ്ങിയപ്പോള്‍ ഈ സ്കൂളില്‍ നിന്ന് പതിവ് പോലെ ബെല്ലടിയും കുട്ടികളുടെ ശബ്ദവുമുയര്‍ന്നു. വെള്ളിയാഴ്ച പണിമുടക്ക് കാരണം ഒഴിവുള്ള അധ്യാപകര്‍ക്ക് പകരക്കാരായി ആറ് രക്ഷിതാക്കള്‍ നേരത്തെ സ്കൂളിലത്തെിയിരുന്നു. ഒഴിവുള്ള അധ്യാപകരുടെ ക്ളാസുകളില്‍ ഇവര്‍ എത്തിയതോടെ ക്ളാസ് മുടക്കമില്ലാതെ നടന്നു. വിദ്യാര്‍ഥികളുടെ അധ്യയന ദിനങ്ങളും സമയവും നഷ്ടപ്പെടരുതെന്ന പി.ടി.എയുടെ തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാണ് രക്ഷിതാക്കള്‍ സ്കൂളിലത്തെിയത്. അധ്യാപകരുടെ അവധി ദിവസങ്ങളില്‍ താല്‍ക്കാലിക സേവനം ചെയ്യാന്‍ കഴിവും സന്നദ്ധതയുമുള്ള രക്ഷിതാക്കളുടെ പട്ടിക പി.ടി.എ നേരത്തെ തയാറാക്കിയിരുന്നു. മലപ്പുറം വിദ്യാഭ്യാസ ഉപജില്ലയില്‍ പ്രൈമറി തലത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്കൂളായ വലിയാട് യു.എ.എച്ച്.എം.എല്‍.പി. സ്കൂളില്‍ പ്രൈമറി, പ്രീപ്രൈമറി തലങ്ങളിലായി 900 വിദ്യാര്‍ഥികളുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.