നടപടികള്‍ നീളുന്നു; കാന്‍സര്‍ സെന്‍റര്‍ ജില്ലക്ക് നഷ്ടപ്പെടുമെന്ന് ആശങ്ക

മലപ്പുറം: അര്‍ബുദ ചികിത്സാരംഗത്ത് മലബാറിന് ആശ്വാസമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന മലപ്പുറം കാന്‍സര്‍ സെന്‍റര്‍ ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് മലപ്പുറം ജില്ലക്ക് നഷ്ടമാകുമെന്ന് ആശങ്ക. യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും തറക്കല്ലിടുകയും ചെയ്തതാണ് സെന്‍റര്‍. എന്നാല്‍, പദ്ധതിയുമായി മുന്നോട്ട് പോകുമോയെന്ന് ഇടത് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. സെന്‍റര്‍ തുടങ്ങാനുള്ള 25 ഏക്കര്‍ കൈമാറാനുള്ള നടപടികളും നീളുകയാണ്. പാണക്കാട് ഇന്‍കെല്‍ എജുസിറ്റിയില്‍ സെന്‍റര്‍ ആരംഭിക്കാനായിരുന്നു തീരുമാനം. ഇതിന് ലാന്‍ഡ് റവന്യൂ കമീഷണറുടെ അനുമതി ലഭിക്കണം. ഈ നടപടി പൂര്‍ത്തിയായിട്ടില്ല. ബജറ്റില്‍ പദ്ധതിക്കായി തുക മാറ്റിവെച്ചിട്ടുമില്ല. പുതിയ സര്‍ക്കാര്‍ കാന്‍സര്‍ സെന്‍ററിന്‍െറ ഭരണസമിതി യോഗം വിളിച്ചെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനുള്ള ഇടപെടലില്ളെന്നാണ് ആക്ഷേപം. മലപ്പുറത്ത് കാന്‍സര്‍ സെന്‍റര്‍ വേണമെന്നാണ് തീരുമാനമെന്നും എന്നാല്‍, അത് മുന്‍ സര്‍ക്കാര്‍ വിഭാവനം ചെയ്ത രീതിയില്‍തന്നെ വേണമോയെന്ന് ധാരണയായിട്ടില്ളെന്നും സ്പെഷല്‍ ഓഫിസര്‍ ടി. ശശിധരന്‍ നായര്‍ പറഞ്ഞു. ഭൂമികൈമാറ്റം നടക്കാത്തതും ഫണ്ട് ലഭ്യമാകാത്തതും പദ്ധതി വൈകാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് ഇന്‍കെലിന്‍െറ 25 ഏക്കറില്‍ കാന്‍സര്‍ സെന്‍റര്‍ ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനായിരുന്നു തീരുമാനം. ഫെബ്രുവരിയില്‍ അന്നത്തെ വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് തറക്കല്ലിട്ടത്. മൂന്ന് വര്‍ഷത്തിനകം ആദ്യഘട്ടം പൂര്‍ത്തിയാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇഫ്ളു കാമ്പസിനായി നീക്കിവെച്ച ഭൂമിയില്‍നിന്ന് കാന്‍സര്‍ സെന്‍ററിനായി കണ്ടത്തെിയ സ്ഥലം കാടുമൂടിക്കിടക്കുകയാണ്. ഇഫ്ളു കാമ്പസിനെപോലെ കാന്‍സര്‍ സെന്‍ററും ജില്ലക്ക് നഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ട്. തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍ററിന്‍െറയും (ആര്‍.സി.സി), തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്‍ററിന്‍െറയും (എം.സി.സി) മാതൃകയിലായിരുന്നു പദ്ധതി. 340 കോടിയാണ് നിര്‍മാണചെലവ്. ഇതിലേക്ക് പത്തുകോടി അനുവദിച്ചതായി മുന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് അര്‍ബുദരോഗം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലയിലൊന്നാണ് മലപ്പുറം. എന്നാല്‍, ചികിത്സക്കുള്ള പ്രാഥമിക സൗകര്യങ്ങള്‍പോലും ഇവിടെയില്ല. വിഷയം തിങ്കളാഴ്ച നിയമസഭയില്‍ ഉന്നയിക്കുമെന്ന് പി. ഉബൈദുല്ല എം.എല്‍.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.