ഹര്‍ത്താല്‍ ഭാഗികം, അങ്ങിങ്ങ് അക്രമം

മലപ്പുറം: ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ ഭാഗികം. നഗരങ്ങള്‍ക്ക് പുറത്ത് ഹര്‍ത്താല്‍ കാര്യമായി ബാധിച്ചില്ല. ഗ്രാമീണ ഇടങ്ങളിലും ഉള്‍പ്രദേശങ്ങളിലും കടകളും സ്ഥാപനങ്ങളും പതിവുപോലെ പ്രവര്‍ത്തിച്ചു. എന്നാല്‍, കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. മിക്കയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഇത് പലയിടത്തും വാക്തര്‍ക്കത്തിനും സംഘര്‍ഷത്തിനും ഇടയാക്കി. കലക്ടറേറ്റുള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫിസുകളില്‍ പകുതിയില്‍ താഴെയായിരുന്നു ഹാജര്‍ നില. ജില്ലയിലെ സ്കൂളുകളും മറ്റു സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ഉച്ചയോടെ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. അതിര്‍ത്തിപ്രദേശങ്ങളായ വഴിക്കടവ്, നാടുകാണി എന്നിവിടങ്ങളില്‍ ബൈക്ക് ഒഴികെയുള്ള വാഹനങ്ങള്‍ തടഞ്ഞു. പൊലീസ് അകമ്പടിയോടെയാണ് ഇവിടെ വാനഹങ്ങളെ കടത്തിവിട്ടത്. നിലമ്പൂര്‍ വീട്ടിക്കുത്ത് റോഡ് ജങ്ഷനിലെ സി.പി.എം സ്തൂപം വ്യാഴാഴ്ച രാവിലെ തകര്‍ത്തനിലയിലായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നത്തെിയ ചരക്കുലോറികള്‍ ഹര്‍ത്താല്‍ കാരണം അതിര്‍ത്തിയില്‍ നിര്‍ത്തിയിട്ടു. സാധനങ്ങള്‍ വാങ്ങാനായി നഗരത്തിലത്തെിയ നിലമ്പൂര്‍ വനമേഖലയിലെ ആദിവാസികള്‍ ഹര്‍ത്താല്‍മൂലം മടങ്ങേണ്ടിവന്നു. ദേശീയപാതയില്‍ ചങ്ങരകുളത്തും വളാഞ്ചേരിയിലും കുറ്റിപ്പുറത്തും വാഹനങ്ങള്‍ തടഞ്ഞു. ചങ്ങരംകുളത്ത് പൊലീസത്തെിയാണ് പ്രശ്നങ്ങള്‍ ഒഴിവാക്കിയത്. കുറ്റിപ്പുറത്ത് ടാക്സികള്‍ നിരത്തിലിറങ്ങാത്തത് ട്രെയിന്‍ യാത്രക്കാര്‍ക്ക് ദുരിതമായി. താനൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. പുറത്തൂര്‍ കുറ്റിക്കാട്ടില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പലചരക്ക് കടയും ചായക്കടയും തകര്‍ത്തു. തിരൂരിലും എടപ്പാളിലെ മാണൂരിലും ചെറിയ സംഘര്‍ഷങ്ങളുണ്ടായി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ടാക്സികളും വാഹനങ്ങളും പതിവുപോലെ സര്‍വിസ് നടത്തി. വിമാനത്താവളത്തില്‍നിന്ന് തലശ്ശേരിയിലേക്ക് പോകുകയായിരുന്ന ഇന്നോവ കാറിന് നേരെ കല്ളേറുണ്ടായി. അക്രമത്തില്‍ കാറിന്‍െറ ചില്ല് തകര്‍ന്നു. പലയിടത്തും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പൊലീസ് സൗകര്യം ചെയ്തുകൊടുത്തില്ല എന്ന പരാതിയുയര്‍ന്നു. കലക്ടറേറ്റിലെ 202 ജീവനക്കാരില്‍ 76 പേരാണ് വ്യാഴാഴ്ച ജോലിക്കത്തെിയത്. ജില്ലാ പഞ്ചായത്തിലെ 22 ഉദ്യോഗസ്ഥരില്‍ ഹാജരായത് ഒമ്പത് പേര്‍. സിവില്‍ സ്റ്റേഷനിലെ മറ്റു ഓഫിസുകളിലും വ്യാഴാഴ്ച ജോലിക്കത്തെിയത് ചുരുക്കം പേര്‍ മാത്രം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.