‘മിഷന്‍ കോട്ടപ്പടി’: ‘ആക്രിവാഹനങ്ങള്‍’ മാറ്റാന്‍ സ്ഥലം അന്വേഷിക്കുന്നു

മലപ്പുറം: കോട്ടപ്പടി പൊലീസ് സ്റ്റേഷന് മുന്നില്‍ റോഡിലെ കയറ്റം കുറക്കുന്നതിനും വീതികൂട്ടുന്നതിനുമായി പൊലീസ് വകുപ്പില്‍നിന്ന് നഗരസഭ ഏറ്റെടുത്ത സ്ഥലത്തുള്ള തൊണ്ടിവാഹനങ്ങള്‍ മാറ്റുന്ന കാര്യത്തില്‍ വ്യാഴാഴ്ച തീരുമാനമുണ്ടാകും. രാവിലെ 11ന് നടക്കുന്ന നഗരസഭാ കൗണ്‍സിലില്‍ വിഷയം ചര്‍ച്ചക്ക് വരും. നഗരസഭാ അധീനതയില്‍ ഹാജിയാര്‍പള്ളിയിലുള്ള സ്ഥലത്തേക്ക് തിങ്കളാഴ്ച വാഹനം മാറ്റുമെന്നായിരുന്നു കഴിഞ്ഞദിവസം അറിയിച്ചിരുന്നത്. എന്നാല്‍, ഇവിടത്തെ നവീകരണ പ്രവൃത്തികളടക്കം കൗണ്‍സിലില്‍ ചര്‍ച്ച ചെയ്ത് ടെന്‍ഡര്‍ നല്‍കേണ്ടതിനാല്‍ വാഹനങ്ങള്‍ അതിന് ശേഷം മാറ്റാമെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു. ഇതിനിടെ സ്വകാര്യബസുടമകള്‍ ബുധനാഴ്ച നടത്താനിരുന്ന സ്റ്റാന്‍ഡ് ബഹിഷ്കരണ സമരം നഗരസഭ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മാറ്റിയിരുന്നു. നവീകരണ പ്രവൃത്തികള്‍ നടക്കാനിരിക്കെ പ്രഖ്യാപിച്ച സമരം അംഗീകരിക്കാനാകില്ളെന്ന് നഗരസഭാ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഉടമകളും നഗരസഭയും ധാരണയിലത്തെിയത്. പൊലീസ് സ്റ്റേഷനു മുന്നില്‍ പത്ത് സെന്‍റിലധികം വരുന്ന സ്ഥലം ഉപയോഗിച്ച് ആവശ്യമായത്ര വീതി വര്‍ധിപ്പിച്ചാല്‍ ബസുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും സുഗമമായി സഞ്ചരിക്കാനാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.