കലക്ടറുടെ ജനസമ്പര്‍ക്കം പൊന്നാനിയില്‍ തുടങ്ങി

മലപ്പുറം: ജില്ലാ കലക്ടര്‍ എ. ഷൈനമോളുടെ നേതൃത്വത്തില്‍ നടത്തുന്ന ‘ജില്ലാ ഭരണം ജനങ്ങള്‍ക്കരികെ’ ജനസമ്പര്‍ക്ക പരിപാടി പൊന്നാനിയില്‍ തുടങ്ങി. മിനി സിവില്‍സ്റ്റേഷന്‍ സമ്മേളന ഹാളില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിന് പേര്‍ പരാതികളുമായി കലക്ടറുടെ മുമ്പിലത്തെി. ആകെ 265 പരാതികള്‍ ലഭിച്ചതില്‍ നൂറോളം പരാതികള്‍ തീര്‍പ്പാക്കി. പൊന്നാനി നഗരം, മാറഞ്ചേരി, വെളിയങ്കോട്, കാലടി, ഈഴുവത്തിരുത്തി എന്നീ അഞ്ച് വില്ളേജുകളിലെ ആളുകളാണ് ആദ്യ പരാതി പരിഹാരവേദിയില്‍ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയത്തെിയത്. റവന്യൂ-ഭൂമി-പട്ടയം സംബന്ധമായ പരാതികള്‍, ബി.പി.എല്‍ റേഷന്‍ കാര്‍ഡിനും ചികിത്സാ ധനസഹായത്തിനുമുള്ള അപേക്ഷകള്‍ എന്നിവയാണ് കൂടുതലായി ലഭിച്ചത്. പൊന്നാനിയിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ചേംബര്‍ ഓഫ് കോമേഴ്സ് ഭാരവാഹികള്‍ കലക്ടര്‍ക്ക് ഹരജി നല്‍കി. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പരാതികള്‍ കൈമാറി. രാവിലെ പത്ത് മുതല്‍ പരാതികള്‍ സ്വീകരിച്ചു. ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കിയായിരുന്നു പരിപാടി. എ.ഡി.എം പി. സെയ്യിദ് അലി, സബ് കലക്ടര്‍മാരായ ജാഫര്‍ മാലിക്, അദീല അബ്ദുല്ല, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. ജെ.ഒ. അരുണ്‍, കെ.സി. മോഹനന്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.