നിലമ്പൂര്‍: മമ്പാട് കുറത്തിയാര്‍ ഭൂസമരത്തിന് ഐക്യദാര്‍ഢ്യവുമായി കരുളായി അരിപ്പമല ഭൂസമര പ്രവര്‍ത്തകരത്തെി. സമരഭൂമിയിലുള്ളവര്‍ക്ക് അരി ഉള്‍പ്പടെയുള്ള ഭക്ഷ്യസാധനങ്ങളുമായാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്നവര്‍ സമരനേതാക്കള്‍ക്കൊപ്പമത്തെിയത്. സി.പി.എം മമ്പാട് ലോക്കല്‍ സെക്രട്ടറി ബി. മുഹമ്മദ് റസാഖ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ. സലാഹുദ്ദീന്‍, കുഞ്ഞപ്പന്‍ മാസ്റ്റര്‍, ടി.പി. ഉമൈമത്ത് എന്നിവര്‍ ഭക്ഷ്യസാധനങ്ങള്‍ ഏറ്റുവാങ്ങി. രണ്ട് വര്‍ഷം മുമ്പ് സംസ്ഥാന വ്യാപകമായി നടന്ന ഭൂസമരത്തോടനുബന്ധിച്ച് കരുളായി അരിപ്പമലയില്‍ മിച്ചഭൂമിയില്‍ അവകാശം സ്ഥാപിച്ച് താമസിച്ചുവരുന്നവരാണിവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.