പൂക്കോട്ടുംപാടം: തുലാവര്‍ഷവും വഴിമാറിയതോടെ അവശേഷിക്കുന്ന നീരുറവകള്‍ സംരക്ഷിക്കാന്‍ കവളമുക്കട്ടയിലെ ഒരുകൂട്ടം യുവാക്കള്‍ രംഗത്തത്തെി. കല്‍ച്ചിറ മുക്കട്ട തോട്ടിലെ ജലസംരക്ഷണത്തിന് തടയണ കെട്ടിയാണ് ചെറുപ്പക്കാര്‍ മാതൃകയാവുന്നത്. കുഴല്‍ കിണറുകളുടെ ബാഹുല്യം നിമിത്തം ജലദൗര്‍ലഭ്യം നേരിടുന്ന പ്രദേശമാണ് കല്‍ച്ചിറ. മഴ പിന്‍വാങ്ങിയതോടെ പരിസരത്തെ പല കിണറുകളും വറ്റിത്തുടങ്ങി. അപ്പോഴാണ് അവശേഷിക്കുന്ന നീരുറവകള്‍ സംരക്ഷിക്കാന്‍ വാര്‍ഡ് അംഗം അനീഷ് കവളമുക്കട്ട മുന്നിട്ടിറങ്ങിയത്. പ്രദേശത്തെ ചെറുപ്പക്കാരായ സനൂപ്, ഫാരിസ്, അബ്ദുല്‍ റഷീദ്, ഉണ്ണി, അനി, സുന്ദരന്‍ തുടങ്ങിയവര്‍കൂടി സഹായത്തിനത്തെിയതോടെ തടയണയുടെ പണി പൂര്‍ത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.